ബോളിവുഡിൽ പ്രശസ്തരായ നിരവധി ഫാഷൻ ഡിസൈനർമാരുണ്ട്. ഇവരിലൊരാളാണ് സബ്യസാച്ചി മുഖർജി. ഇപ്പോൾ മാംഗല്യസൂത്ര കാമ്പെയ്‌നിന്റെ പേരിൽ സബ്യസാച്ചിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയർന്നുകൊണ്ടിരിക്കുകയാണ്.
'ഇത് ഒരു അടിവസ്ത്ര പരസ്യമാണോ' എന്നാണ് മാംഗല്യസൂത്ര പരസ്യം കണ്ടവർ ചോദിക്കുന്നത്. ബ്രാൻഡിന്റെ പുതുതായി അവതരിപ്പിച്ച മാംഗല്യസൂത്രങ്ങൾ മോഡലുകളുടെ ചിത്രങ്ങൾ സബ്യസാച്ചിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരുന്നു.
പരസ്യത്തിൽ ദമ്പതികൾ ധരിച്ച വസ്ത്രമാണ് വിമർശനങ്ങൾക്ക് കാരണം.പരസ്യം മതവികാരങ്ങൾ വ്രണപ്പെടുത്തുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. 'എന്റെ നിരാശ അളക്കാനാവാത്തതാണ്, എന്റെ ദിവസം നശിപ്പിക്കപ്പെട്ടു.'- ഒരു ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'നിങ്ങൾ എന്താണ് പരസ്യം ചെയ്യുന്നത്? ആരും ഈ ആഭരണങ്ങൾ ധരിക്കില്ല, ഈ ആഭരണങ്ങൾ ധരിച്ചാൽ ഞാൻ കുറച്ച് വിലകുറഞ്ഞവനായിരിക്കണമെന്ന് നിങ്ങൾ ലോകത്തിന് കാണിച്ചുതന്നിരിക്കുന്നു! ദയവായി നിങ്ങളുടെ കാമ്പെയ്‌നുകൾ ശ്രദ്ധിക്കുക,' ഒരു ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ കമന്റ് ചെയ്തു.
Really sabyasachi??
— Kanan Shah (@KananShah_) October 27, 2021
What's wrong with u these days,
Who sell Mangalsutra like this.
If u have guts sell burkha, tabij in this manners??
Stop Hindu discremation #Sabyasachi pic.twitter.com/KL2DiqDIAI