asin

ബിഗ് സ്ക്രീനിൽ നിന്ന് ബ്രേക്കെടുത്ത് ഹോം മേക്ക‍റായി ജീവിതം ആസ്വദിക്കുകയാണ് അസിൻ. സമൂഹമാദ്ധ്യമങ്ങളിലും സജീവമായ അസിൻ മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അറിന്റെ നാലാം പിറന്നാഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞു സൂപ്പർ ഹീറോ എന്ന അടിക്കുറിപ്പോടെയാണ് അസിൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 2017 ഒക്ടോബറിലാണ് അസിനും പ്രമുഖ വ്യവസായി രാഹുൽ ശർമ്മയ്ക്കും പെൺകുഞ്ഞ് പിറന്നത്. 2001ൽ സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാലോകത്തെത്തുന്നത്. മലയാളത്തിൽ നിന്ന് തെലുങ്കിലേക്കും തുടർന്ന് തമിഴിലേക്കും പോയ നടി പിന്നീട് ബോളിവുഡ് സിനിമകളിലും വേഷമിട്ടിരുന്നു.