ministers

തിരുവനന്തപുരം: മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട രാഷ്‌ട്രീയപ്രവർത്തകരുടെ 925 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മന്ത്രിമാർക്കും എംഎൽഎമാർക്കും എതിരെ 2016 മുതൽ 150 കേസുകളുണ്ട്. ഇതിൽ 128 കേസുകൾ പിൻവലിക്കാൻ അനുമതി നൽകി. നിലവിലെ മന്ത്രിമാർക്കെതിരായ 12 കേസുകളും എംഎൽഎമാർക്കെതിരായ 94 കേസുകളുമാണ് പിൻവലിക്കാൻ അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നിയമസഭയിൽ കെ കെ രമയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

മന്ത്രിമാരിൽ, വി.ശിവൻകുട്ടി ഉൾപ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്. ശിവൻകുട്ടിക്കെതിരായ 13 കേസുകൾ പിൻവലിച്ചു. തൊട്ടുപിന്നിൽ ആർ.ബിന്ദു(7)വും പിണറായി വിജയനു(6)മാണ്.