പോൺ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയതാരമായി മാറിയ നടിയാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയയിലും സ്റ്രാറായ സണ്ണിക്ക് കേരളത്തിലുൾപ്പെടെ ലോകമെമ്പാടും ആരാധകരുണ്ട്. സണ്ണിക്ക് സാരിയോടുള്ള പ്രിയം സമൂഹ മാദ്ധ്യമങ്ങളിലെ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. സാരി ധരിച്ചുള്ള സണ്ണിയുടെ പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.
പച്ച സാറ്റിൻ സാരിയിൽ അതിമനോഹരിയായി എത്തിയിരിക്കുന്ന സണ്ണിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. സാരിക്ക് മോഡേൺ ടച്ച് നൽകി ഗ്ലാമറസ് ലുക്കിലാണ് സണ്ണി എത്തിയിരിക്കുന്നത്. ട്രഡീഷണലായി ഞൊറിഞ്ഞുടുത്ത സാരിക്കൊപ്പം കട്ട് സ്ലീവ‌്ഡ് ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. ആകർഷകമായ എംബ്രോയ്ഡറിയും നെക്‌ലൈനും ബ്ളൗസിനെ മനോഹരമാക്കുന്നു. ഫാഷൻ ഡിസൈൻ സോനാക്ഷി രാജ് ഡിസൈൻ ചെയ്ത സാരിയുടെ വില 95,000 രൂപയാണ്.
സാരിക്കൊപ്പം വെള്ളയും പച്ചയും നിറത്തിലെ കല്ലുകൾ പതിപ്പിച്ച ഇയർ ഡ്രോപ്സും, ഹെവി സിൽവർ ഹാന്റ് കഫുമാണ് സണ്ണി ആക്സസറൈസ് ചെയ്തിരിക്കുന്നത്. ഓപ്പൺ ഹെയർ സ്റ്റൈലിൽ ക്ളാസിക് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. സണ്ണി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.