sunao-tsuboi

ടോക്കിയോ: ഹിരോഷിമ അണുബോംബ്​ ആക്രമണം അതിജീവിച്ച സുനാവോ ​സുബോയ് (96)​ (Sunao Tsuboi) അന്തരിച്ചു. ഹിരോഷിമയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അനീമിയയെ തുടർന്നുണ്ടായ ക്രമരഹിതമായ ഹൃദയമിടിപ്പാണ്​ മരണകാരണം.

ഹിരോഷിമ ദുരന്തത്തിന് ശേഷം ആണവായുധങ്ങൾക്കെതിരായ പ്രചാരണങ്ങൾക്കായി അദ്ദേഹം ജീവിതം സമർപ്പിച്ചു.

2016ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്​ ഒബാമയുമായുള്ള കൂടിക്കാഴ്​ചയിലും ആണവായുധ നിരോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്​ അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. സുനാവോയ്ക്ക്​ 20 വയസ്സുള്ളപ്പോഴാണ്​ അമേരിക്ക ഹിരോഷിമയിൽ അണുബോംബിട്ടത്​.അന്ന്​ ഗുരുതരമായി പൊള്ളലേറ്റ സുനാവേ ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.