ബ്രസീലിയ: കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൾസൊനാരോക്കെതിരെ നരഹത്യകുറ്റം ചുമത്താൻ സെനറ്റർമാരുടെ പിന്തുണ. ബൊൾസൊനാരോയുടെ അലംഭാവമാണ് ആറ് ലക്ഷം പേരുടെ മരണത്തിന് ഇടയാക്കിയതെന്ന് രാജ്യ വ്യാപകമായി ആരോപണമുയരുന്നുണ്ട്.
ഇത് മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് പ്രസിഡന്റിനെതിരെ നടപടിക്ക് ശുപാർശ വന്നത്. സെനറ്റിന്റെ തീരുമാനം ചീഫ് പ്രോസിക്യൂട്ടർ പരിശോധിക്കും.