trivandrum-corporation

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരം മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. നഗരസഭയുടെ 100 വാർഡുകളിലും ആരംഭിക്കുന്നതിനായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ തരം തിരിച്ച് ശേഖരിക്കുന്നതിന് ശുചിത്വ പരിപാലന സമിതിയുടെ കീഴിൽ കുടുംബശ്രീ പ്രവർത്തകർക്ക് പരിശീലനം നൽകി. വാർഡ് തലത്തിൽ ഹരിത കർമ്മ സേനയെ വിന്യസിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരികയാണ്.


തിരുവല്ലം മേഖലയിലെ മാലിന്യശേഖരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുഞ്ചക്കരി വാർഡിൽ ഇന്ന് രാവിലെ 10 മണിക്ക് മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ശിവൻകുട്ടി, നഗരസഭാ ഹെൽത്ത് ഓഫീസേഴ്സ്, ഹെൽത്ത് സൂപ്പർവൈസേഴ്സ്, റെസി.അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സി.ഡി.എസ്. ചെയർപേഴ്സൺ, ഹരിത കേരളാ മിഷൻ പ്രതിനിധി മുതലായവർ ചടങ്ങിൽ പങ്കെടുത്തു.