mg-sreekumar-monson

മോൻസൺ മാവുങ്കലുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി ഗായകൻ എംജി ശ്രീകുമാർ. താനൊരു ശുദ്ധനായതുകൊണ്ട് മോൻസൺ പറഞ്ഞ ചില വാക്കുകൾ വിശ്വസിച്ചെന്ന് പറഞ്ഞ ശ്രീകുമാർ, മോതിരം എങ്ങനെ ലഭിച്ചുവെന്നും വ്യക്തമാക്കി. ഗൃഹലക്ഷ്‌മിക്ക് നൽകിയ അഭിമുഖത്തിലാണ് എംജി ശ്രീകുമാർ മോൻസണുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് മനസു തുറന്നത്.

എംജി ശ്രീകുമാറിന്റെ വാക്കുകൾ-

'ഞാനും രമേശ് പിഷാരടിയും കൂടി രണ്ടുവർഷം മുമ്പ് ഉണ്ടാക്കിയ തമാശയാണ് ഇപ്പോൾ എനിക്കെതിരെ പ്രചരിക്കുന്നത്. മോൻസൺ എന്നയാൾ സംഗീതപരിപാടി കണ്ട് ഇഷ്‌ടപ്പെട്ട് കുട്ടികൾക്ക് പാട്ടുപഠിക്കാൻ ഒരു സമ്മാനമായി അയച്ചു. തൊട്ടടുത്ത ദിവസം അയാൾ പറഞ്ഞു, സാറിന്റെ ഡ്രസിന് ചേരുന്ന ഒരു മോതിരമുണ്ട് എന്റെ കൈയിൽ. ഞാൻ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാൽ സാർ ഇടത്തേ കൈകൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോൾ നല്ല ഭംഗിയായിരിക്കും. പക്ഷേ ഇട്ടശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതുകൊണ്ട് അത് കേട്ടു. രണ്ട് വർഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നൊന്നും അന്ന് വിചാരിച്ചില്ല. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് അയാളുടെ വീട് കാണാൻ ഞാനും ലേഖയും പോയത്. അത് കണ്ട് തിരികെ പോന്നു എന്നല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല'.