sara-blakely

വാഷിംഗ്ടൺ: ജീവനക്കാർക്ക് ലോകത്തെവിടെയും യാത്ര ചെയ്യാൻ രണ്ട് ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റും 10,000 ഡോളറും പ്രഖ്യാപിച്ച് പ്രമുഖ ഷേയ്പ്‌വെയർ കമ്പനിയായ സ്പാംഗ്സ്. ബ്ലാക്ക്‌സ്‌റ്റോണിൽ നിന്ന് കമ്പനിക്ക് 1.2 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപ ഓഫർ ലഭിച്ചതിനെ തുടർന്ന് അത് ആഘോഷമാക്കാനാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകയുമായ സാറ ബ്ലേക്ക്‌ലി ജീവനക്കാർക്ക് സ്വപ്നതുല്യമായ ആനുകൂല്യം പ്രഖ്യാപിച്ചത്.

20 വർഷം മുമ്പ് വീടുതോറും ഫാക്‌സ് മെഷീനുകൾ വിറ്റായിരുന്നു ബ്ലേക്ക്‌ലി ബിസിനസ്സ് ആരംഭിച്ചത്. പിന്നീട്, ഷേപ്പ്‌വെയർ കമ്പനി സ്ഥാപിച്ചു. ഇപ്പോൾ ലോകത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിമാരിൽ ഒരാളാകുകയും ചെയ്തു.

ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് സ്റ്റോൺ സ്പാംഗ്ന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുകയാണ്. ഇത് ആഘോഷിക്കാനാണ് സാറ ജീവനക്കാർക്ക് കിടിലൻ സമ്മാനം നൽകിയത്.