aryan-khan

മുംബയ്: ലഹരി മരുന്ന് കേസിൽ എൻ ഐ എ പിടികൂടിയ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചു. കൂട്ടു പ്രതികളായ അർബ്ബാസ് മെർച്ചന്റിനും മൂൺ മൂൺ ധമേച്ചക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ആര്യൻ ഖാനും കൂട്ടാളികൾക്കും കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ആര്യൻ ഖാനും കൂട്ടാളികൾക്കും ജാമ്യം അനുവദിച്ചത്. ഉപാധികൾ എന്തൊക്കെയെന്ന് കോടതി നാളെ അറിയിക്കും.

ജസ്റ്റിസ് നിതിൻ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹർജി പരിഗണിച്ചത്. സോളിസിറ്റർ ജനറൽ അനിൽ സിംഗ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് വേണ്ടി ഹാജരായി. ജാമ്യാപേക്ഷയിൽ ഇന്നലെ നടന്ന വാദത്തിനിടെ ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണിതെന്നും ആര്യനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്‌ത്തഗി പറഞ്ഞു.