കൊച്ചി:ഇന്ധനവില ഇന്ത്യയിൽ പുതിയ 'നാഴികക്കല്ല്' പിന്നിട്ടു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഇന്നലെ ഒരു ലിറ്റർ പെട്രോൾ വില 28 പൈസ ഉയർന്ന് 121.26 രൂപയിലെത്തി. 40 പൈസ വർദ്ധിച്ച് 112.20 രൂപയാണ് ഡീസലിന്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വില ശ്രീഗംഗാനഗറിലാണ്.
മദ്ധ്യപ്രദേശിലെ അന്നുപൂരിൽ 120.4 രൂപയാണ് പെട്രോളിന്. ഡീസലിന് 109.5 രൂപ. കേരളത്തിൽ തിരുവനന്തപുരത്ത് വില പെട്രോളിന് 35 പൈസ ഉയർന്ന് 110.54 രൂപയായി. ഡീസലിന് 104.25 രൂപ; വർദ്ധന 37 പൈസ. കൊച്ചിയിൽ പെട്രോളിന് 108.15 രൂപ; ഡീസലിന് 101.94 രൂപ. കോഴിക്കോട്ട് പെട്രോൾ 108.60 രൂപ; ഡീസൽ 102.42 രൂപ.