ഇസ്ലാമാബാദ്: പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുമെന്ന് സൗദി അറേബ്യ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സല്‍മാനുമായി റിയാദിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.
300 കോടി ഡോളർ പാക് സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉൽപ്പന്നങ്ങളും പാകിസ്ഥാന് നൽകും. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രശ്‌നത്തെ തുടർന്ന് പ്രതിസന്ധിയിലായ പാകിസ്ഥാനെ സഹായിച്ചതിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നന്ദി അറിയിച്ചു.
2018ലും 600 കോടി ഡോളറിന്റെ സാമ്പത്തിക സഹായം സൗദി പാകിസ്ഥാന് ലഭ്യമാക്കിയിരുന്നു. അന്ന് 200 കോടി ഡോളർ പാകിസ്ഥാൻ സൗദിക്ക് തിരിച്ചു നൽകി. നിലവിലെ സഹായത്തിന് പുറമെ പ്രതിവർഷം 150 കോടി ഡോളറിന്റെ ക്രൂഡ് ഓയിലും സൗദി പാകിസ്ഥാന് നൽകിയേക്കും