നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസ് സംഘം മുക്കംപാലമൂട്ടിൽ നടത്തിയ പരിശോധനയിൽ 1.405 കി.ഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളുമായി യുവാവ് പിടിയിലായി. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ നരുവാമൂട് ഒലിപ്പുനട ചാട്ടുമുക്ക് അനുഭവനിൽ മുട്ടായി അനു എന്ന അനുവാണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഗുളികകൾ മുട്ടായി എന്ന രഹസ്യ കോഡ് ഉപയോഗിച്ച് കച്ചവടം നടത്തുന്നതിനാലാണ് മയക്കുമരുന്ന് ഉപഭോക്താക്കളുടെ ഇടയിൽ ഇയാൾ മുട്ടായി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സച്ചിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പത്മകുമാർ, ഷാജു സിവിൽ എക്‌സൈസ് ഓഫീസർമാരായ നൂജു, ടോണി, ഹർഷകുമാർ, അനീഷ്‌കുമാർ, അരുൺ, അഖിൽ, അനീഷ്, ലാൽകൃഷ്ണ, ഡ്രൈവർ സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.