b-nb

കൊല്ലം: സുഹൃത്തായ 15കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. മങ്ങാട് കിടങ്ങിൽ പടിഞ്ഞാറ്റതിൽ പ്രവീണിനെയാണ് (20) കിളികൊല്ലൂർ പൊലീസ് പിടികൂടിയത്. പ്രവീൺ പറക്കുളത്ത് സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഒരു വർഷം മുമ്പ് പ്രവീൺ ചങ്ങാത്തതിന് ശ്രമിച്ചെങ്കിലും വിദ്യാർത്ഥിനിയായ പെൺകുട്ടി തയ്യാറായില്ല. തുടർന്ന് മൊബൈൽ നമ്പർ സംഘടിപ്പിച്ച് നിരന്തരം സന്ദേശങ്ങൾ അയയ്ക്കുകയും വലയിൽ വീഴ്ത്തി പീഡിപ്പിക്കുകയുമായിരുന്നു.

ഇയാൾക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി അനീഷ്, വി. സന്തോഷ്, താഹാകോയ, ജയൻ കെ.സക്കറിയ, എ.എസ്.ഐ ഡെൽഫിൻ ബോണഫസ്, സി.പി.ഒ സാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.