bts

സിയോൾ: 64ാമത് ഗ്രാമി പുരസ്കാരത്തിന് ബി.ടി.എസിന്റെ ഹിറ്റ് ഗാനമായ ബട്ടറിനും നാമനിർദ്ദേശം.

ബെസ്റ്റ് ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കാണ് ബട്ടർ പരിഗണിക്കുന്നത്. പ്രശസ്ത പോപ് ഗായകരായ ദോജാ ക്യാറ്റ്, മിലി സൈറസ്, ലിസോ, കാർഡി ബി എന്നിവരോടാണ് ഇത്തവണ ബി.ടി.എസിന്റെ മത്സരം. നവംബർ 23ന് നാമനിർദ്ദേശ പട്ടിക പുറത്തുവരും.

മെയിൽ പുറത്തിറക്കിയ ബട്ടർ ലോകമെമ്പാടും സകലറെക്കോഡുകളും തകർത്ത് തരംഗമായി.

ആദ്യ 12 മിനിറ്റിൽ ബട്ടർ ഒരു കോടിയിലേറെപ്പേർ കണ്ടു. ബട്ടറിന്റെ തത്സമയ സംപ്രേക്ഷണത്തിന് ഇന്റർനെറ്റിനു മുന്നിലിരുന്നത് 3.89 ദശലക്ഷം ആരാധകരാണ്. ഡൈനമൈറ്റിന് ശേഷം ബി.ടി.എസ് ഒരുക്കിയ രണ്ടാമത്തെ ഇംഗ്ലിഷ് മ്യൂസിക് വീഡിയോ ആണ് ബട്ടർ.

@ ബട്ടർ നേടുമോ ഗ്രാമി?

ഇത് രണ്ടാം തവണയാണ് ബി.ടി.എസ് ഗ്രാമി നാമനിർദ്ദേശം നേടുന്നത്. കഴി​ഞ്ഞ വർഷം പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക് ഡയനാമൈറ്റ് മത്സരിച്ചിരുന്നു. ഈ വിഭാഗത്തിൽ അമേരിക്കൻ പോപ് താരങ്ങളായ ലേഡി ഗാഗയും അരിയാനാ ഗ്രാൻഡെയും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് പുരസ്കാരം നേടിയത്.