aa

അടുക്കളയിലെ ഔഷധമാണ് കായം.ഇന്ത്യൻ ഭക്ഷണവിഭവങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത കായം,​ ഉദരസംബന്ധിയായ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണ്. കായത്തിന് ദഹനത്തെ സഹായിക്കാൻ കഴിയുമെന്ന് മാത്രമല്ല, ആസിഡ് റിഫ്ലക്സ് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയ്ക്ക് ഇത് മികച്ചതാണ്. ആന്റി - അലർജിൻ ഗുണങ്ങളാണ് ഈ ആനുകൂല്യത്തിന് പിന്നിലെ പ്രധാന കാരണം ഇത് വൈറസിന്റെ വളർച്ചയെ തടസ്സപ്പെടുത്തുന്നു.കായം ശരീരത്തിലെ ആന്തരിക വീക്കം ഇല്ലാതാക്കുന്നു. സാധാരണയായി തലവേദനയുടെ പ്രശ്‌നം തലയിലെ ധമനികളിൽ വീക്കം മൂലമാണ്. അത്തരമൊരു സാഹചര്യത്തിൽ, ദിവസവും കായം കഴിക്കുന്നത് തലവേദനയുടെ പ്രശ്‌നത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കും. കടുത്ത തലവേദന ഉണ്ടെങ്കിൽ, ഒരു ഗ്ലാസ് വെള്ളത്തിൽ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തിൽ രണ്ടുതവണ കുടിക്കുന്നത് നല്ലതാണ്.