ബെര്‍ലിന്‍: എതിരാളികളെ വലിയ മാർജിനിൽ തോൽപ്പിക്കുന്നത് ശീലമാക്കിയ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന് ജർമ്മൻ കപ്പ് ഫുട്‌ബാളിൽ അതേനാണയത്തിൽ തിരിച്ചടി. കഴിഞ്ഞ രാത്രി മോൻഷൻഗ്ലാഡ്ബാഷുമായി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ജർമ്മൻ വമ്പൻമാരുടെ തോൽവി. ക്ലബ്ബിന്റെ 43 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഇത്.
മോൻഷൻഗ്ലാഡ്ബാഷിനായി റാമി ബെൻസെബെയ്‌നി, ബ്രീൽ എംബോളോ എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ കൗഡിയോ കോനെ ഒരു ഗോളടിച്ചു. ഈ തോൽവിയോടെ ബയേൺ ജർമ്മൻ കപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായി.