foototball

ലണ്ടൻ : പെനാൽറ്റി ഷൂട്ടൗട്ടിൽ വെസ്റ്റ്ഹാമിനോട് 5–3ന് തോറ്റ് നിലവിലെ പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് ലീഗ് കപ്പിൽ നിന്ന് പുറത്തായി. നിശ്ചിത സമയത്തു മത്സരം ഗോൾരഹിത സമനിലയിൽ ആയിരുന്നു. സിറ്റിക്കായി ആദ്യം കിക്കെടുത്ത ഫിൽ ഫോഡന് പിഴച്ചതാണ് തിരിച്ചടിയായത്.

അതേസമയം സീസണിലെ മൂന്നാമത്തെ പെനാൽറ്റി ഷൂട്ടൗട്ടിലും വിജയിച്ച ചെൽസി ക്വാർട്ടറിലെത്തി. ചെൽസിയുടെ സ്റ്റാംഫഡ് ബ്രിജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സതാംപ്ടനെ 4–3നാണു ചെൽസി പരാജയപ്പെടുത്തിയത്. 90 മിനിട്ട് കളിയിൽ സ്കോർ 1–1 സമനിലയായിരുന്നു. ചെൽസിക്കായി കായ് ഹാവേർട്സും സതാംപ്ടനായി ചെ ആഡംസും ഗോൾ നേടി. തുടർന്നായിരുന്നു ഷൂട്ടൗട്ട്.

സതാംപ്ടന്റെ തിയോ വാൽക്കോട്ടിന്റെ ഷോട്ട് ചെൽസി ഗോളി കെപ അരിസബലാഗ രക്ഷപ്പെടുത്തി. വിൽ സ്മോൾബോളിന്റെ ഷോട്ട് ഗോൾബാറിനു മുകളിലൂടെ പറക്കുകയും ചെയ്തു. അതേസമയം, ചെൽസിയുടെ മേസൺ മൗണ്ടിന്റെ ഷോട്ട് തടുക്കാൻ മാത്രമേ സതാംപ്ടൻ ഗോളി ഫ്രേസർ ഫോർസ്റ്ററിനു കഴിഞ്ഞുള്ളൂ. ആസ്റ്റൻ വില്ലയെ പെനൽറ്റിയിൽ തോൽപിച്ചായിരുന്നു ചെൽസി നാലാം റൗണ്ടിലെത്തിയത്. സീസണിന്റെ തുടക്കത്തിൽ യുവേഫ സൂപ്പർ കപ്പിൽ വിയ്യാറയലിനെ ചെൽസി തോൽപിച്ചതും ഷൂട്ടൗട്ടിലായിരുന്നു.

ബ്രൈറ്റനെ പെനാൽറ്റിയിൽ 4–2നു കീഴടക്കി ലെസ്റ്റർ സിറ്റിയും ക്വാർട്ടറിലെത്തി. മിനാമിനോ ടകൂമി, ഡിവോക് ഒറിജി എന്നിവരുടെ ഗോളിൽ പ്രെസ്റ്റനെ 2–0 കീഴടക്കി ലിവർപൂൾ മുന്നേറിയപ്പോൾ

ആർസനൽ 2–0ന് ലീഡ്സിനെ തോ‍ൽപിച്ചു ക്വാർട്ടറിലെത്തി.