hardik-pandya

ദുബായ് : ഇന്ത്യൻ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്നലെ നെറ്റ്സിൽ 20 മിനിട്ടോളം ബൗൾ ചെയ്തു.പരിക്കിനെത്തുടർന്ന് മാസങ്ങളായി ഹാർദിക്ക് ബൗൾ ചെയ്തിരുന്നില്ല. ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും കുറെക്കാലമായി ഹാർദിക് പന്തെറിയാത്തത് ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചിരുന്നു.

ആദ്യമത്സരത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റ് ചെയ്യുന്നതിനിടെ ഹാർദിക്കിന്റെ തോളിനു പരുക്കേറ്റത് ആശങ്കകൾ വർധിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇന്നലെ നെറ്റ്സിൽ പ്രാക്ടീസ് നടത്തിയോടെ ഞായറാഴ്ച ന്യൂസീലൻഡിനെതിരായ മത്സരത്തിൽ ഹാർദിക് പന്തെറിയാനെത്തുമെന്ന സൂചനകൾ ശക്തമായി.