kranthi-wankde

മുംബയ്: ഭർത്താവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ച് സമീർ വാങ്ക്ഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കും അവർ അനുമതി തേടിയിട്ടുണ്ട്.

'ജനങ്ങളുടെ മുന്നിൽ ഞങ്ങൾ എല്ലാദിവസവും അപമാനിതരാവുകയാണ്. മഹാരാഷ്ട്രയിൽ സ്ത്രീയുടെ അന്തസ് ഓരോ ദിവസവും ചോദ്യചെയ്യപ്പെടുകയാണ്. ബാൽതാക്കറെ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും ഇത്തരമൊരു സംഭവമുണ്ടാവാൻ അനുവദിക്കില്ലായിരുന്നുവെന്നും" അവർ കത്തിൽ ചൂണ്ടിക്കാട്ടി.

'മറാത്തികളെന്ന നിലയിൽ എനിക്കും കുടുംബത്തിനും നേരെയുള്ള നീതികേടിനെതിരെ നിങ്ങൾ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്. നീതി നടപ്പാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും" അവർ കൂട്ടിച്ചേർത്തു.