പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു. റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി അറിയിച്ചത്. അൾട്രാസൗണ്ട് സ്കാൻ ചിത്രങ്ങളും അവർ ആരാധകർക്കായി പങ്കു വച്ചു. "ഞങ്ങൾ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ഹൃദയം സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു - നിങ്ങളെ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല," റൊണാൾഡോ പോസ്റ്റിന് താഴെ കുറിച്ചു.
റൊണാൾഡോ തന്റെ നാല് മക്കളുമായി നീന്തൽക്കുളത്തിൽ നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഈ ദമ്പതികൾക്ക് മൂന്ന് വയസുള്ള അലന എന്ന മകളുണ്ട്. റൊണാൾഡോയ്ക്ക് ക്രിസ്റ്റ്യാനോ ജൂനിയർ എന്ന് പേരുള്ള 11 വയസുള്ള മകനും നാല് വയസുള്ള ഇരട്ടകളായ ഇവാ, മാറ്റിയോ എന്നിവരും ഉണ്ട്.
36 കാരനായ പോർച്ചുഗീസ് ഫുട്‌ബോൾ താരം ഈ സീസണിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ടീമായ യുവന്റസിൽ നിന്ന് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറിയിരുന്നു.
ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്, .