khel-ratna

ടോക്യോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും മെഡൽ നേടിയ കായിക താരങ്ങളെ ഖേൽരത്ന കൊണ്ട് ആദരിച്ച് രാജ്യം. ഹോക്കിയിൽ വെങ്കലം നേടിയ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്, അത്‌ലറ്റിക്സിലെ സ്വർണജേതാവ് നീരജ് ചോപ്ര എന്നിവരുൾപ്പെടെ 11 താരങ്ങളെയാണ് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഒളിംപിക്സിൽ വെള്ളി നേടിയ ഗുസ്തി താരം രവി ദഹിയ, ബോക്സിംഗിൽ വെങ്കലം നേടിയ ല‍വ്‍ലിന ബോർഗോഹെയ്ൻ, ഫുട്ബാൾ താരം സുനിൽ ഛേത്രി, വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ മിതാലി രാജ്, പാരാലിമ്പിക്സിലെ സ്വർണമെഡൽ ജേതാക്കളായ അവനി ലെഖാരെ, മനീഷ് നർവാൽ, സുമിത് ആന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണാ നാഗർ എന്നിവർക്കും പുരസ്കാരത്തിനു ശുപാർശയുണ്ട്.35 കായിക താരങ്ങളെ അർജുനയ്ക്കും ശുപാർശ ചെയ്തു.