കോട്ടയം: സ്ത്രീയെ ആക്രമിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പായിപ്പാട് പള്ളിക്കച്ചിറ പവനൂർ കോളനി തടത്തിപ്പറമ്പിൽ നസീം (20) ആണ് പിടിയിലായത്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം അർക്കാഡിയ ബാറിനു മുൻവശം ഇന്നലെ 12നായിരുന്നു സംഭവം. ലോട്ടറിക്കച്ചവടം നടത്തുന്ന പൊന്നമ്മ ബാബുവിന്റെ (65) വലത് കൈക്കുഴയിൽ ബലമായി പിടിച്ച് തിരിച്ച ശേഷം കൈവശമുണ്ടായിരുന്ന ആയിരം രൂപ തട്ടിയെടുക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.