kk

ടൊവിനോയെയും വാമിക ഗാബിയും നായികാനായകൻമാരായി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. ഈ ചിത്രത്തിൽ ഉത്സവ പറമ്പിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ ഗുസ്തി അഭ്യാസിയായ നായിക അടിച്ച് നിലംപരിശാക്കുന്ന രംഗമുണ്ട്. ഏതാണ്ട് അതിന് സമാനമായ രംഗമാണ് ബ്രസീലിൽ അരങ്ങേറിയത്. ഇവിടെ സിനിമയിലല്ല,​ ജീവിതത്തിലാണെന്ന് മാത്രം,​.

ബ്രസിലിലെ ബെലെമിയിലാണ് സംഭവം. തിരക്കുള്ള ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെയാണ് യുവതി തൂക്കി നിലത്തടിച്ചത്. ഈ മാസം 20ന് ജിമ്മിൽ പോയി ബസിൽ മടങ്ങിയ യുവതിയുടെ ശരീരത്തിൽ തിരക്കുള്ള ബസിൽ വച്ച് യുവാവ് കയറിപ്പിടിക്കുകയായിരുന്നു. ആയോധനകലകളിൽ ഏറെ പരിചയമുള്ള യുവതിയെയാണ് ഇയാൾ ബസിനുള്ളിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ യുവതി യുവാവിന്റെ കഴുത്തിൽ പൂട്ടിട്ടു. പിന്നാലെ നിലത്തടിച്ച് ശേഷം മൂക്കിൽ ആഞ്ഞിടിച്ചു. ഒപ്പമുള്ള യാത്രക്കാർ ഇതിന്റെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെ സംഭവം വൈറലായി.

യുവതിയുടെ കരുത്തിന് മുന്നിൽ ഒന്ന് അനങ്ങാൻ പോലുമാകാതെ ഇയാൾ നിലവിളിച്ചു. യുവതി ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും അക്രമിയെ പൊലീസിന് കൈമാറുകയും ചെയ്തു. ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

യാത്രക്കാർ ആവശ്യപ്പെട്ടിട്ട് പോലും അക്രമിയെ വിടാൻ യുവതി തയ്യാറായില്ല. ഇയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം ബസിന്റെ തറയിലേക്ക് ഇട്ടു. പിന്നീട് മൂക്കിലേക്ക് പലതവണ ആഞ്ഞിടിച്ചു. ഇയാൾ രക്തമൊലിപ്പിച്ച് കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആയോധനകല പഠിച്ച യുവതി മറ്റാരുടെയും സഹായം പോലും തേടാതെയാണ് അക്രമിയെ നേരിട്ടത്. വീഡിയോ