kk

ഒരാളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ മുഹൂർത്തമാണ് വിവാഹദിവസം. . വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തെ തന്നെ പ്ലാൻ ചെയ്യാറാണ് പതിവ്,​ ഇവന്റ് മാനേജ്മെന്റുകാരുടെ വരവോടെ ലെറ്റർ അടിക്കുന്നത് മുതൽ മണിയറ ഒറുക്കുന്നത് വരെ അവർ ചെയ്തോളും. എങ്കിലും ആദ്യരാത്രി കിടപ്പുമുറി ഒരുക്കുന്നതിൽ നമ്മുടെ കണ്ണും ചെന്നേത്തേണ്ടതുണ്ട്. ആദ്യരാത്രി ഒരിക്കലും വിരസവും മടുപ്പുളവാക്കുന്ന രീതിയിലും ആയിരിക്കാൻ ആരും ആഗ്രഹിക്കില്ല. അതിനാൽ തന്നെ നമ്മുടെ സ്വപ്നത്തിലുള്ള റൊമാന്റിക് ബെഡ്‌റൂം എങ്ങനെ വ്യത്യസ്തവും സുന്ദരമാക്കാനുള്ള ചില ഐഡിയകൾ നോക്കാം.

വിവാഹ രാ

ത്രിക്ക് വേണ്ടിയുള്ള ധാരാളം റൊമാന്റിക് ആശയങ്ങൾ നമ്മുടെ മനസിൽ ഉണ്ടാകും. എന്നാൽ തിരക്കുകൾക്കിടയിൽ ഇതിന് സമയം മാത്രം കിട്ടില്ല. എന്നാൽ ഇതിനായി നമുക്ക് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടാവുന്നതാണ്. അവർ ഉറപ്പായും നിങ്ങളെ സഹായിക്കും. നിങ്ങളുടെ ആദ്യരാത്രി ശരിക്കും അവിസ്മരണീയമാക്കി മാറ്റാനുമായി സഹായിക്കുന്ന ചില മികച്ച ആശയങ്ങൾ ഇതാ

പൂക്കളില്ലാതെ എന്ത് ആദ്യരാത്രി..അല്ലേ.. ആദ്യ രാത്രിയെ കൂടുതൽ സുന്ദരവും സുഗന്ധപൂരിതവുമാക്കാൻ പൂക്കളുടെ സാന്നിദ്ധ്യം നിർബന്ധമാണ്. വിവാഹ രാത്രിക്ക് വേണ്ടി കിടപ്പുമുറി ഒരുക്കുന്നതിന് പൂക്കൾ ഉപയോഗിച്ചിരുന്നത് പരമ്പരാഗത ഇന്ത്യൻ സംസ്കാരത്തിലെ തന്നെ ഒരു പഴയ ആചാരമാണ് എന്ന് പോലും പറയാം. ഓർക്കിഡുകൾ പോലെയുള്ള വ്യത്യസ്തവും ആകർഷകവുമായ പൂക്കളും ട്യൂബ റോസ് പോലുള്ള പരമ്പരാഗത പുഷ്പങ്ങളും ഒക്കെ ഭാര്യാഭർത്താക്കന്മാർക്ക് ഇടയിൽ ഏറ്റവും ആനന്ദം പകരുന്ന ഒരു റൊമാന്റിക് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും.

വിവാഹ രാത്രിയിൽ നിങ്ങളുടെ മുറിയിലെ കട്ടിൽ അലങ്കരിക്കാനായി പൂക്കളുടെ ഒരു മേലാപ്പ് ഉണ്ടാക്കുക. നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ സിംഹാസനതിന്റെയും കിടക്കയുടേയും ഒക്കെ രൂപത്തിലുള്ള അലങ്കാരത്തോടു കൂടിയ ഒരു മേലാപ്പ് കട്ടിൽ ഉണ്ടാക്കാൻ കഴിയും. റോസാപ്പൂക്കളോ ഓർക്കിഡുകളും ഭംഗിയുള്ള മറ്റ് പുഷ്പങ്ങളും ഒക്കെ ഇതിനു ചുറ്റും വെച്ച് അലങ്കരിക്കാം. വിവാഹ രാത്രിയിൽ വധൂവരന്മാർക്കായി ഒരുക്കപ്പെടുന്ന കട്ടിൽ ആയിരിക്കും ഇത്. മുല്ലപ്പൂ പോലെയുള്ള പൂക്കളുടെ സുഗന്ധം ആനന്ദം പകരുകയും ചെയ്യും.

വാതിൽപ്പടി മുതൽ കിടക്ക വരെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള റോസ് ദളങ്ങളോ ചെറിയ പൂക്കളുടെ ഇതളുകളും കൊണ്ട് നിർമ്മിച്ച പുഷ്പ പരവതാനി ഉണ്ടാക്കാം. ഇതിന് ചുറ്റും ഴുകുതിരികൾ കത്തിച്ചു വയ്ക്കുന്നത് മുറിയെ കൂടുതൽസുന്ദരമാക്കും.

ഗുണനിലവാരമുള്ള ഫർണിച്ചറുകളും മറ്റും കിടപ്പുമുറിയിലേക്ക് തിരഞ്ഞെടുക്കുക. സെൻസിറ്റീവായ സിൽക്ക് അല്ലെങ്കിൽ സാറ്റിൻ ബെഡ്സ്പ്രെഡുകളും തലയിണ കെയ്സുകളും കിടക്കയെ കൂടുതൽ വർണാഭമാക്കും. നിങ്ങളുടെ മനസ്സിന് ഇണങ്ങുന്ന നിറങ്ങളിലുള്ളവ ഇതിനായി തിരഞ്ഞെടുക്കാം.


നവദമ്പതികൾക്ക് ഒരു കിടപ്പുമുറിയിൽ ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ലൈറ്റിംഗിനും പ്രാധാന്യമുണ്ട്. നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാൻ ധാരാളം ലൈറ്റിംഗ് ഓപ്ഷനുകൾ ഉണ്ട്. എന്നാൽ വിവാഹരാത്രിയിയെ ഏറ്റവും ആകർഷകമാക്കി തീർക്കുന്നത് മെഴുകുതിരികളും ഫെയറി ലൈറ്റുകളും ഉപയോഗിച്ചുകൊണ്ടുള്ള രീതി തന്നെയായിരിക്കും.

പൂക്കളും മെഴുകുതിരികളും ഉപയോഗിച്ച് മികച്ച രീതിയിൽ മുറിയുടെ നാലു മൂലകളും അലങ്കരിക്കാം. മനോഹരമായ സുഗന്ധം പുറപ്പെടുവിക്കുന്ന അലങ്കാര ഹോൾഡറുകളിൽ സ്ഥാപിച്ചിരിക്കുന്ന മെഴുകുതിരികൾ മുറിയുടെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചു വെക്കണം. സുഗന്ധമുള്ള മെഴുകുതിരികൾക്കരികിൽ പൂവിതളുകളും ദളങ്ങളും ഉപയോഗിച്ച് സ്ഥാപിച്ച് ഡിസൈനുകൾ ഹൈലൈറ്റ് ചെയ്യുക. .

ഒരു വലിയ താലത്തിൽ ഒരുക്കിവെച്ചിരിക്കുന്ന മധുരപലഹാരങ്ങളും മിഠായികളും പഴങ്ങളും പാനീയങ്ങളും ഒരു സ്വർഗ്ഗീയ അനുഭൂതി നൽകും

ബെഡ്റൂമിന് വർണങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. വെള്ളയും പിങ്കും അല്ലെങ്കിൽ ചുവപ്പും പിങ്കും അല്ലെങ്കിൽ പൂർണ്ണമായും ചുവപ്പ് നിറത്തിലുള്ള ഷേഡുകളെല്ലാം ഏറ്റവും ആനന്ദം പകരുന്നയിരിക്കും. ഈ നിറങ്ങളിലുള്ള പൂക്കളും അനുബന്ധ ഉപകരണങ്ങളും തിരഞ്ഞെടുക്കുക. കൂടാതെ വധുവരന്മാരുടെ ഇഷ്ട നിറങ്ങളിലുള്ള കോമ്പിനേഷനും തിരഞ്ഞെടുക്കാം.

വിവാഹരാത്രിയിൽ റോസാപ്പൂക്കൾ നിങ്ങളുടെ കിടപ്പുമുറിയിൽ ധാരാളം ഉണ്ടെന്ന് ഉറപ്പാക്കുക. പല നിറങ്ങളിലുള്ള ഉണ്ടെങ്കിലും ചുവപ്പ് തന്നെയാണ് ഏറ്റവും ഉചിതം. ഇതുകൂടാതെ നിങ്ങൾക്ക് വശ്യസുഗന്ധം പരത്തുന്ന കാർണേഷനുകൾ, ജെർബറസ്, ട്യൂബറോസ്, ജാസ്മിൻ, ഓർക്കിഡ് എന്നിവയും തിരഞ്ഞെടുക്കാം.

ഓർമ്മിക്കേണ്ട ആകെയുള്ള ഒരു കാര്യം റൊമാന്റിക് രീതിയിൽ ഫസ്റ്റ് നൈറ്റ് റൂം ഡെക്കറേഷനുവേണ്ടി പൂക്കൾ തിരഞ്ഞെടുക്കുമ്പോൾ വധുവിനും വരനും പൂക്കളുമായി ബന്ധപ്പെട്ട് ഏതെങ്കിലും അലർജികൾ ഉണ്ടാകാനിടയുണ്ടോ എന്ന് മുൻകൂട്ടി ചർച്ച ചെയ്യണം