ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകും. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്, വിചാരണക്കോടതി എപ്പോൾ വിളിച്ചാലും ഹാജരാകണം, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്.
വിചാരണ കോടതിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് മോചന ഉത്തരവ് ജയിൽ വകുപ്പിന് ലഭിക്കും.സഹോദരൻ ബിനോയ് കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് ഏപ്രിലിൽ ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.