mlashoprobber

കോഴിക്കോട്: തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ യുടെ 'വണ്ടർക്ളീൻ' എന്ന ഡ്രൈക്ളീൻ കടയിൽ കള്ളൻ കയറി. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് മോഷണം നടന്നത്.

കടയുടെ തൊട്ടടുത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ കൊടുവാൾകൊണ്ട് കടയിലെ ടിൻഷീറ്റ് കുത്തിപൊളിച്ചാണ് ഉള്ളിലേക്ക്‌ മോഷ്ടാവ് കടന്നത്. വീടിന്റെ പൂട്ടുകൾ മുഴുവൻ പൊളിച്ചനിലയിലാണ്.

കൊവിഡ്കാലത്ത് ഡ്രൈക്ലീനിങ്ങിന് നൽകിയ വസ്ത്രങ്ങൾക്ക് ഉപഭോക്താക്കൾ ആരുമെത്താതിരുന്നതിനാൽ ഈ വസ്ത്രങ്ങൾ ഡ്രൈക്ലീനിങ്ങിനുശേഷം കടയുടെ ഒരുവശത്ത് പിൻഭാഗത്തെ മുറിയിലായി സൂക്ഷിച്ചിരുന്നു. ഇവയിൽ ചിലത് നഷ്ടപ്പെട്ടിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. നഗ്നനായിട്ടാണ് ഇയാൾ കടയിൽ പ്രവേശിച്ചത് ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധ എ.വി.ശ്രീജയ, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. നടക്കാവ് പൊലീസ് കേസെടുത്തു.