മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. മലയാള ചലച്ചിത്ര മേഖലയിലെ വല്യേട്ടനായാണ് മമ്മൂട്ടി സ്വയം കാണുന്നതെന്നും മറ്റെല്ലാവരോടും അനുജൻമാരോടെന്ന പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. കൗമുദി ടിവിയിലെ താരപകിട്ടെന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധനായ ഒരു നല്ല മനുഷ്യനാണ് മമ്മൂക്ക. ഒരു വല്യേട്ടൻ എന്ന നിലയിലെ സ്വാതന്ത്ര്യവും സ്നേഹവും എല്ലാവരോടുമുണ്ട്. താനൊരു സൂപ്പർ സ്റ്റാറാണെന്ന നാട്യമില്ല. എപ്പോഴും താൻ ആലോചിക്കും ഷൂട്ടിംഗ് കഴിഞ്ഞാൽ മറ്റെല്ലാ നടൻമാരുടെ മുറിയിലും ചർച്ചയ്ക്കായും മറ്റും ആളുകളുണ്ടാകും എന്നാൽ മമ്മൂട്ടിയുടെ മുറിയിൽ അദ്ദേഹം മാത്രമേ ഉണ്ടാകൂ. അദ്ദേഹം സിനിമ കാണുകയോ മറ്റോ ചെയ്യുന്നുണ്ടാകും. മാത്രമല്ല മമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ തുറന്നു കയറാൻ സ്വാതന്ത്ര്യമുള്ള രണ്ട് പേരെയുളളൂ. ഒന്ന് ഞാനും മറ്റൊന്ന് കുഞ്ചനും. മണിയൻ പിള്ള രാജു പങ്കുവച്ചു.
മലയാളത്തിന്റെ എക്കാലത്തെയും അതുല്യ നടനും അതോടൊപ്പം തന്നെ നല്ല മനസിന് ഉടമയുമാണ് മമ്മൂട്ടിയെന്ന് തെളിയിക്കുന്ന വാക്കുകളാണ് മണിയൻ പിള്ള രാജുവിന്റേത്. കഴിഞ്ഞ സെപ്തംബറിൽ തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ച മമ്മൂക്ക മഹാപ്രതിഭയെന്ന നിലയിൽ സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തി ഇപ്പോഴും തന്റെ ജൈത്രയാത്ര തുടരുകയാണ്.