ആലുവ: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തതിന് തൃശൂർ നടത്തറ കൊഴുക്കുള്ളി ഉഷസ് വീട്ടിൽ വിമൽ വിജയി (31) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം അഞ്ചിന് ദിലീപിനെ കാണണമെന്ന് പറഞ്ഞെത്തിയ ഇയാൾ ഗേറ്റ് ചാടിക്കടന്ന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതായാണ് പരാതി. ആളുകൾ കൂടിയപ്പോൾ ഓടിരക്ഷപ്പെട്ടു. അങ്കമാലിയിൽ നിന്ന് വിളിച്ച ഒട്ടോറിക്ഷയിലാണ് ഇയാൾ വന്നതും തിരിച്ച് പോയതും. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇൻസ്‌പെക്ടർ സി.എൽ. സുധീർ, എസ്.ഐ. കെ.വി. ജോയി, എ.എസ്.ഐ പി.എ. ഇക്ബാൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.