aa

1961​​​ ​​​ന​​​വം​​​ബ​​​ർ​​​ 14.​​​ ​​​അ​​​ന്നാ​​​ണ് ​​​യേ​​​ശു​​​ദാ​​​സ് ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​സി​​​നി​​​മ​​​യ്ക്ക് ​​​വേ​​​ണ്ടി​​​ ​​​പാ​​​ടി​​​യ​​​ ​​​വ​​​രി​​​ക​​​ൾ​​​ ​​​റെ​​​ക്കോ​​​ഡ് ​​​ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്.

മ​​​ദ്രാ​​​സി​​​ൽ​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​ഒ​​​രാ​​​ളെ​​​ ​​​പ​​​നി​​​ ​​​പി​​​ടി​​​പ്പി​​​ച്ച് ​​​ആ​​​ ​​​ന​​​ഗ​​​രം​​​ ​​​ഒ​​​ന്ന് ​​​പാ​​​ക​​​പ്പെ​​​ടു​​​ത്തി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് ​​​പ​​​റ​​​യാ​​​റു​​​ണ്ട്.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​ആ​​​ര് ​​​മ​​​ദി​​​രാ​​​ശി​​​യി​​​ലെ​​​ത്തി​​​യാ​​​ലും​​​ ​​​കു​​​റ​​​ച്ച് ​​​ദി​​​വ​​​സം​​​ ​​​പ​​​നി​​​ ​​​പി​​​ടി​​​ച്ച് ​​​കി​​​ട​​​ക്കും.
ആ​​​ദ്യ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​പാ​​​ടാ​​​നാ​​​യി​​​ ​​​മ​​​ദി​​​രാ​​​ശി​​​യി​​​ലെ​​​ത്തി​​​യ​​​ ​​​യേ​​​ശു​​​ദാ​​​സും​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​പ​​​നി​​​ ​​​പി​​​ടി​​​ച്ച് ​​​കി​​​ട​​​പ്പി​​​ലാ​​​യി.​​​ ​​​പു​​​തി​​​യ​​​ ​​​ഗാ​​​യ​​​ക​​​ന്റെ​​​ ​​​അ​​​വ​​​സ്ഥ​​​ ​​​ക​​​ണ്ട​​​പ്പോ​​​ൾ​​​ ''ഇ​​​വ​​​നെ​​​ക്കൊ​​​ണ്ട് ​​​പാ​​​ടി​​​ക്കാ​​​ൻ​​​ ​​​പ​​​റ്റു​​​മോ""​​​യെ​​​ന്ന​​​ ​​​സം​​​ശ​​​യ​​​മാ​​​യി​​​രു​​​ന്നു​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നും​​​ ​​​നി​​​ർ​​​മ്മാ​​​താ​​​വി​​​നും.​ ​എ​​​ന്നാ​​​ൽ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ​​​ഇ​​​ത്ര​​​യും​​​ ​​​ദൂ​​​രം​​​ ​​​വ​​​ന്നി​​​ട്ട് ​​​ഒ​​​രു​​​ ​​​പാ​​​ട്ട് ​​​പാ​​​ടി​​​ക്കാ​​​തെ​​​ ​​​വി​​​ട​​​രു​​​തെ​​​ന്ന​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​മു​​​യ​​​ർ​​​ന്നു.​ ​സ​​​ത്യ​​​ത്തി​​​ൽ​​​ ​​​പ​​​നി​​​ ​​​യേ​​​ശു​​​ദാ​​​സി​​​ന് ​​​ഒ​​​ര​​​നു​​​ഗ്ര​​​ഹ​​​മാ​​​യി​​​ ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​മ​​​റ്റേ​​​തോ​​​ ​​​പാ​​​ട്ടാ​​​ണ് ​​​യേ​​​ശു​​​ദാ​​​സി​​​നെ​​​ക്കാെ​​​ണ്ട് ​​​പാ​​​ടി​​​ക്കാ​​​നി​​​രു​​​ന്ന​​​ത്.​​​ ​​​യേ​​​ശു​​​ദാ​​​സി​​​നെ​​​ ​​​നി​​​രാ​​​ശ​​​നാ​​​ക്കി​​​ ​​​പ​​​റ​​​ഞ്ഞു​​​വി​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​യി​​​ ​​​ഒ​​​രു​​​ ​​​നാ​​​ലു​​​വ​​​രി​​​ ​​​ശ്ളോ​​​കം​​​ ​​​പ​​​ക​​​രം​​​ ​​​പാ​​​ടി​​​ച്ചു.
'​'​ ​​​ജാ​​​തി​​​ഭേ​​​ദം
മ​​​ത​​​ദ്വേ​​​ഷം
ഏ​​​തു​​​മി​​​ല്ലാ​​​തെ​​​ ​​​സ​​​ർ​​​വ്വ​​​രും
സോ​​​ദ​​​ര​​​ത്വേ​​​ന​​​ ​​​വാ​​​ഴു​​​ന്ന
മാ​​​തൃ​​​കാ​​​ ​​​സ്ഥാ​​​ന​​​മാ​​​ണി​​​ത്
​"​".
ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​ഗു​​​രു​​​ദേ​​​വ​​​ന്റെ​​​ ​​​ശ്ളോകമാണ് ചൊല്ലി​യത്. ഭ​​​ര​​​ണി​​​ ​​​സ്റ്റു​​​ഡി​​​യോ​​​യി​​​ൽ​​​ ​​​യേ​​​ശു​​​ദാ​​​സ് ​​​ആ​​​ ​​​ശ്ളോ​​​കം​​​ ​ പാ​​​ടി​​​ത്തീ​​​ർ​​​ന്ന​​​പ്പോ​​​ൾ​​​ ​​​സം​​​ഗീ​​​ത​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​നാ​​​യ​​​ ​​​എം.​​​ബി.​​​ ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു​​​:​​​'​'​ ​​​​​ന​​​ല്ല​​​ ​​​റി​​​ഹേ​​​ഴ്സ​​​ൽ​​​ ​​​ന​​​ട​​​ത്തി​​​ ​​​പാ​​​ട്ട് ​​​പാ​​​ടി​​​ക്കാം.​​​ "" ഒ​​​റ്റ​​​ ​​​ടേ​​​ക്കി​​​ൽ​​​ത്ത​​​ന്നെ​​​ ​​​യേ​​​ശു​​​ദാ​​​സി​​​ന്റെ​​​ ​​​ആ​​​ദ്യ​​​ത്തെ​​​ ​​​പാ​​​ട്ട് ​​​റെ​​​ക്കോ​​​ഡ് ​​​ചെ​​​യ്യ​​​പ്പെ​​​ട്ടു.​​​ ​​​ഭ​​​ര​​​ണി​​​ ​​​സ്റ്റു​​​ഡി​​​യോ​​​യി​​​ലെ​​​ ​​​സൗ​​​ണ്ട് ​​​എ​​​ൻ​​​ജി​​​നീ​​​യ​​​റാ​​​യി​​​രു​​​ന്ന​​​ ​​​കോ​​​ടീ​​​ശ്വ​​​ര​​​ ​​​റാ​​​വു​​​വി​​​നോ​​​ട് ​​​എം.​​​ബി.​​​ ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ​​​ ​​​ചോ​​​ദി​​​ച്ചു​​​:​​​ ​ '​'​ശ​​​ബ്ദം​​​ ​​​എ​​​ങ്ങ​​​നെ​​​യു​​​ണ്ട്?​​​ ""
അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യ​​​ ​​​ആ​​​ ​​​ചോ​​​ദ്യ​​​ത്തി​​​ന് ​​​കോ​​​ടീ​​​ശ്വ​​​ര​​​ ​​​റാ​​​വു​​​ ​​​എ​​​ന്താ​​​ണ് ​​​മ​​​റു​​​പ​​​ടി​​​ ​​​പ​​​റ​​​യു​​​ന്ന​​​തെ​​​ന്ന​​​റി​​​യാ​​​നാ​​​യി​​​ ​​​യേ​​​ശു​​​ദാ​​​സ് ​​​ശ്വാ​​​സ​​​മ​​​ട​​​ക്കി​​​പ്പി​​​ടി​​​ച്ചു​​​നി​​​ന്നു. കോ​​​ടീ​​​ശ്വ​​​ര​​​ ​​​റാ​​​വു​​​ ​​​ശ​​​ബ്ദം​​​ ​​​മോ​​​ശ​​​മാ​​​ണെ​​​ന്ന് ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ ​​​പാ​​​ട്ട് ​​​നി​​​റു​​​ത്തി​​​ ​​​തി​​​രി​​​കെ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ​​​വ​​​ണ്ടി​​​ ​​​ക​​​യ​​​റു​​​ക​​​യേ​​​ ​​​നി​​​വൃ​​​ത്തി​​​യു​​​ള്ളൂ.​​​ ​​​തു​​​ട​​​ക്കം​​​ ​​​കു​​​റി​​​ച്ച​​​ദി​​​വ​​​സം​​​ ​​​ത​​​ന്നെ​​​ ​​​ഒ​​​ടു​​​ക്ക​​​വും​​​ ​​​സം​​​ഭ​​​വി​​​ക്കും.
പ​​​ത്തു​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​പ​​​റ​​​യാ​​​ ​​​​​മെ​​​ന്ന് ​​​കോ​​​ടീ​​​ശ്വ​​​ര​​​ ​​​റാ​​​വു​​​ ​​​പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​യേ​​​ശു​​​ദാ​​​സ് ​ ത​​​രി​​​ച്ചു​​​നി​​​ന്നു​​​പോ​​​യി.
പ​​​ത്തു​​​വ​​​ർ​​​ഷം​​​ ​​​ഒ​​​രു​​​ ​​​കു​​​ഴ​​​പ്പ​​​വു​​​മി​​​ല്ലാ​​​തെ​​​ ​​​യേ​​​ശു​​​ദാ​​​സി​​​ന് ​​​സം​​​ഗീ​​​ത​​​ ​​​രം​​​ഗ​​​ത്ത് ​​​നി​​​ൽ​​​ക്കാ​​​നാ​​​വു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​കോ​​​ടീ​​​ശ്വ​​​ര​​​ ​​​റാ​​​വു​​​ ​​​ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത്.​ ​പ​​​ത്തു​​​വ​​​ർ​​​ഷ​​​മ​​​ല്ലേ​​​ ​​​പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ ​​​യേ​​​ശു​​​ദാ​​​സ് ​​​സം​​​ഗീ​​​ത​​​ ​​​ലോ​​​ക​​​ത്ത് ​​​ഒ​​​രു​​​ ​​​കു​​​ഴ​​​പ്പ​​​വു​​​മി​​​ല്ലാ​​​തെ​​​ ​​​നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു.​​​ ​​​ഒ​​​രേ​​​യൊ​​​രു​​​ ​​​ഗാ​​​ന​​​ ​​​ഗ​​​ന്ധ​​​ർ​​​വ​​​നാ​​​യി.

ചി​ത്ര​കാ​ര​നായ യേ​ശു​ദാ​സ്
യേ​​​ശു​​​ദാ​​​സ് ​​​ന​​​ല്ലൊ​​​രു​​​ ​​​ചി​​​ത്ര​​​കാ​​​ര​​​ൻ​​​ ​​​കൂ​​​ടി​​​യാ​​​ണെ​​​ന്ന​​​ത് ​​​അ​​​ധി​​​ക​​​മാ​​​ർ​​​ക്കു​​​മ​​​റി​​​യാ​​​ത്ത​​​ ​​​കാ​​​ര്യ​​​മാ​​​ണ്. '​'​പ​​​ണ്ടും​​​ ​​​​​​ ​​​പെ​​​യി​​​ന്റ് ​​​ചെ​​​യ്യു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​റി​​​യ​​​ലി​​​സ്റ്റി​​​ക്ക് ​​​പെ​​​യി​​​ന്റിം​​​ഗി​​​നോ​​​ടാ​​​ണ് ​​​ഇ​​​ഷ്ടം.​​​ ​​​അ​​​ന്ന് ​​​കി​​​ട്ടി​​​യി​​​രു​​​ന്ന​​​ ​​​പെ​​​യി​​​ന്റി​​​ന് ​​​വ​​​ല്ലാ​​​ത്തൊ​​​രു​​​ ​​​ഗ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ത് ​​​ശ്വ​​​സി​​​ച്ചാ​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​ശ​​​ബ്ദ​​​ത്തി​​​ന് ​​​ത​​​ന്നെ​​​ ​​​ദോ​​​ഷ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് ​​​തോ​​​ന്നി​​​യ​​​പ്പോ​​​ൾ​​​ ​​​നി​​​റു​​​ത്തി.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​ഗ​​​ന്ധ​​​മി​​​ല്ലാ​​​ത്ത​​​ ​​​പെ​​​യി​​​ന്റ് ​​​സു​​​ല​​​ഭ​​​മാ​​​യി​​​ ​​​കി​​​ട്ടു​​​ന്ന​​​ത് ​​​കൊ​​​ണ്ട് ​​​നേ​​​രം​​​ ​​​കി​​​ട്ടു​​​മ്പോ​​​ഴെ​​​ല്ലാം​​​ ​​​വ​​​ര​​​യ്ക്കാ​​​റു​​​ണ്ട്.​​​ ​​​അ​​​ധി​​​ക​​​മൊ​​​ന്നും​​​ ​​​വ​​​ര​​​ച്ചി​​​ട്ടി​​​ല്ല.​​​ ""​​​ ​​​യേ​​​ശു​​​ദാ​​​സ് ​​​പ​​​റ​​​യു​​​ന്നു.
(​ ​കേ​ര​ള​കൗ​മു​ദി​ ​ആ​ർ​ക്കൈ​വ്സി​ൽ​ ​നി​ന്ന്)