ruchi-pathak

ലക്‌നൗ: നേതാക്കളുടെ നാക്കുപിഴകളും, പ്രസ്താവനകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ബി ജെ പി യുവമോർച്ച പ്രവർത്തക രുചി പഥക്കിന്റെ ഒരു പരാമർശം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 99 വർഷത്തെ പാട്ടത്തിനെന്നായിരുന്നു നേതാവിന്റെ പരാമർശം.

WhatsApp ने क्या हाल कर दिया मूर्खों का pic.twitter.com/BlbWQMP6Xy

— Vinod Kapri (@vinodkapri) October 26, 2021

ഇന്ത്യയ്ക്ക് പൂർണമായി സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല, 1947 ൽ ജവഹർലാൽ നെഹ്‌റു 99 വർഷത്തെ പാട്ടത്തിനാണ് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നതെന്നാണ് നേതാവ് പറഞ്ഞത്. ഝാൻസിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഉത്തർപ്രദേശ് സ്വദേശിനിയായ രുചി പഥക്കിന്റെ പരാമർശം.

Crown Season 4. pic.twitter.com/dAXfQ5eXvc

— Nimo Tai 2.0 (@Cryptic_Miind) October 27, 2021

മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ തയ്യാറായില്ലെന്നും, അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും രുചി പഥക് പറഞ്ഞു. പരാമർശത്തിന് പിന്നാലെ നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

India's independence was on lease !! pic.twitter.com/0qea94aHMH

— ✬𝙹𝚊𝚣𝚣𝚒𝚎✬ (@goloobhai) October 27, 2021