പലതുകാണുന്നതിന്റെ രഹസ്യം പുറമേ അന്വേഷിച്ചാൽ ഒന്നും പിടികിട്ടുകയില്ല. ദേശകാലങ്ങളെ ആധാരമാക്കിയാണല്ലോ പുറമേയുള്ള അന്വേഷണം. എന്നാൽ ദേശകാലങ്ങളുടെ ആദിയോ മദ്ധ്യമോ അന്തമോ പുറമേ കണ്ടെത്താൻ കഴിയുമോ?