ഒക്ടോബർ രണ്ടിനായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിൽ വിവാഹ ബന്ധം വേർപിരിഞ്ഞത്. വേർപിരിയലിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ സാമന്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും നാഗ ചൈതന്യയുമൊത്തുള്ള എല്ലാ ഫോട്ടോകളും ഡിലീറ്റാക്കിയിരുന്നു. എന്നിരുന്നാലും നാഗ ചൈതന്യയുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമുള്ള ചില ചിത്രങ്ങൾ ഇപ്പോഴും സാമന്തയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ട്.
വേർപിരിയൽ ഘട്ടത്തിൽ തന്നെ തങ്ങളുടെ ബന്ധത്തിന് കാരണമായ സൗഹൃദം വിലമതിക്കുന്നതാണെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു.എന്നാലും നാഗ ചൈതന്യ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകളും റാണ ദഗ്ഗുബതിയുടെയും മിഹീകയുടെയും വിവാഹത്തിൽ നിന്നുള്ള കുടുംബ ഫോട്ടോകളും ഇതുവരെ സാമന്ത ഡിലീറ്റാക്കിയിട്ടില്ല.