ആലപ്പുഴ: ആലപ്പുഴയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. സതാനന്തപുരം സി ബ്രാഞ്ച് സെക്രട്ടറി സുരേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തിൽ സുരേഷിന്റെ സഹോദരന്റെ മകൻ മനു സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യത്തെതുടർന്നാണ് ആക്രമണം എന്നാണ് ലഭിക്കുന്ന വിവരം. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ മനു.