mohanalal-antony-perumbav

മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ച ദേശീയ അവാർഡ് സംവിധായകൻ പ്രിയദർശനും, നിർമാതാവ് ആന്റണി പെരുമ്പാവാരും ചേർന്നാണ് ഏറ്റുവാങ്ങിയത്. ഇതിനുപിന്നാലെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുകയാണ്.

മോഹൻലാലിനും പ്രിയദർശനും ഒപ്പം ഇത്തരത്തിലൊരു പ്രൊജക്റ്റിന്റെ ഭാഗമാകാൻ സാധിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. അവാർഡ് മോഹൻലാലിന് കാണിച്ച് കൊടുക്കുന്ന ചിത്രവും ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മോഹൻലാൽ ചിത്രങ്ങളായ ബ്രോ ഡാഡി,ട്വൽത്ത് മാൻ, എലോൺ എന്നിവയും റിലീസിനൊരുങ്ങുകയാണ്.പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും എലോണിനുണ്ട്.