cheriyan-philip

20 വർഷത്തെ ഇടതു സഹവാസം അവസാനിപ്പിച്ചുകൊണ്ട് കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാനെ മുതിർന്ന കോൺഗ്രസ് നേതാവ് വി പി സജീന്ദ്രൻ സ്വാഗതം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതു. മീശ ഇല്ലാത്തവൻ പോയാൽ, താടി വച്ചവൻ വരുമെന്നാണ് വി പി സജീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്ത്യൻ ദേശീയതയുടെ പ്രതീകമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. കോൺഗ്രസ് തന്നെ വീണ്ടും ഇന്ത്യയുടെ ഭരണഭാഗധേയത്തിലും രാഷ്‌ട്രീയ മുന്നേറ്റത്തിലുമുണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹമുള്ളതുകൊണ്ടാണ് ജീവതസായാഹ്നത്തിൽ കോൺഗ്രസിനെ കെട്ടിപടുക്കുവാനുള്ള ചരിത്രപരമായ ദൗത്യത്തിൽ ഞാനും പങ്കാളിയാകുന്നതെന്ന് ചെറിയാൻ പ്രതികരിച്ചിരുന്നു. സിപിഎമ്മിൽ പ്രവർത്തിച്ചപ്പോൾ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് പലപ്പോഴും ന്യായീകരണത്തൊഴിലാളി ആകേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.