തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തിനടുത്ത് ഫ്ലാറ്റിന്റെ പണിനടക്കുന്ന സ്ഥലത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഹോളോബ്രിക്‌സ് കല്ലുകൾ മാറ്റുന്നതിനിടയിൽ ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു.പത്തി വിടർത്തി ചീറ്റിയപ്പോൾ എല്ലാവരും ഒന്ന് പേടിച്ചു.
ബഹളത്തിനിടയിൽ പാമ്പ് കല്ലുകൾക്കിടയിലേക്ക് കയറി. കല്ലുകൾ എടുക്കാൻ തൊഴിലാളികൾക്ക് ഭയം. അങ്ങനെയാണ് വാവയെ വിളിച്ചത്. കാടുപിടിച്ച് കിടക്കുന്ന സ്ഥലം. ഇവിടെ നിന്ന് അഞ്ഞൂറ് മീറ്ററെ ഉള്ളൂ ആക്കുളം കായലിലെത്താൻ. അണലി, മൂർഖൻ, ശംഖുവരയൻ പാമ്പുകൾ കൂടുതൽ ഉള്ള സ്ഥലമാണ്. വാവ കല്ലുകൾ മാറ്റാൻ തുടങ്ങിയതും കുറച്ച് മാറി കുറ്റിക്കാടുകൾക്കിടയിൽ നിന്ന് ശബ്ദം. വാവ. അങ്ങോട്ടേക്ക് ഓടി, അവിടെയും ഒരു പാമ്പ്..കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...