പനാജി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അദ്ധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ ഗോവയില്‍ വച്ചായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചത്. 'ലിയാണ്ടര്‍ പേസ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ വളരെയധികം സന്തോഷത്തിലാണ്. അദ്ദേഹം എന്റെ ഇളയ സഹോദരനാണ്. സ്പോര്‍ട്‌സ് യുവജനക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലം തൊട്ടേ പേസിനെ അറിയാം. അന്ന് അദ്ദേഹം വളരെ ചെറുപ്പമായിരുന്നു' എന്നാണ് ലിയാണ്ടര്‍ പേസിന്റെ പാർട്ടി പ്രവേശനത്തെക്കുറിച്ച് മമത പറഞ്ഞത്.
പശ്ചിമ ബംഗാളുകാരനാണെങ്കിലും നിലവിൽ മുംബയിലാണ് പേസ് താമസിക്കുന്നത്. രാജീവ് ഗാന്ധി ഖേല്‍രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം നടി നഫീസ അലി തൃണമൂലിൽ ചേർന്നിരുന്നു. ബംഗാളിൽ വീണ്ടും ഭരണം ലഭിച്ചതോടെ പ്രമുഖർ ഉൾപ്പടെയുള്ള നിവരധിപേരാണ് തൃണമൂൽ കാേൺഗ്രസിൽ ചേർന്നത്. ഇത് പാർട്ടിക്ക് കൂടുതൽ ഉണർവ് നൽകിയിട്ടുണ്ട്.