puneet-actor

ബംഗളൂരു: കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണത്തെ തുടർന്ന് കർണാടകയിൽ അതീവ ജാഗ്രത. ആരാധകർ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടർന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്‌ക്കാൻ സർക്കാർ നിർദേശം നൽകി.

High Alert in #Karnataka pic.twitter.com/cAoI88zRfX

— Aakashavaani (@TheAakashavaani) October 29, 2021

ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലായിരുന്നു പുനീത്. കർണാടക മുഖ്യമന്ത്രി അടക്കമുള്ളവർ താരത്തെ സന്ദർശിക്കുകയും ചെയ‌്തിരുന്നു. അൽപസമയം മുമ്പാണ് മരണവിവരം പുറത്തുവന്നത്. ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാർ. ഇൻഡസ്‌ട്രിയിൽ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്.

1985ൽ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ‌്തു. തുടർന്ന് കർണാടക സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

2002ൽ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പർ താരപദവിയിലേക്ക് ഉയരുന്നത്. ഇതോടെയാണ് അപ്പു എന്ന ഓമനപ്പേര് ആരാധകർ ചാർത്തിനൽകിയത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പർഹിറ്റ് ചിത്രങ്ങൾ. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ‌്തത്. സാൻഡൽവുഡ് സൂപ്പർതാരം ശിവരാജ് കുമാർ സഹോദരനാണ്.