aa

പ്രി​യ​ ​താ​രം​ ​മ​മ്മൂ​ട്ടി​ ​എ​ഴു​തു​ന്നു
ഗാ​ന​ഗ​ന്ധ​ർ​വ്വ​ന്റെ​ ​ആ​രാ​ധ​ക​നാ​ണ് ​ഞാ​ൻ.​ ​ഇ​നി​യൊ​രു​ ​ജ​ന്മ​മു​ണ്ടെ​ങ്കി​ൽ​ ​യേ​ശു​ദാ​സി​നെ​പ്പോ​ലൊ​രു​ ​ഗാ​യ​ക​നാ​ക​ണം​ ​എ​ന്നാ​ണ് ​എ​ന്റെ​ ​മോ​ഹം.ഞാ​ൻ​ ​നാ​യ​ക​നാ​യി​ ​ആ​ദ്യ​മ​ഭി​ന​യി​ച്ച​ 'മേ​ള​"യി​ൽ​ ​എ​നി​ക്കു​വേ​ണ്ടി​ ​യേ​ശു​ദാ​സ് ​പാ​ടു​ന്നു​വെ​ന്ന് ​കേ​ട്ട​പ്പോ​ൾ​ ​എ​നി​ക്ക് ​അ​ത്‌​ഭു​ത​മാ​യി​രു​ന്നു.​ ​.​''മ​ന​സ്സൊ​രു​ ​മാ​ന്ത്രി​ക​ക്കു​തി​ര​യാ​യ് ​പാ​ടു​ന്നു...​ ​മ​നു​ഷ്യ​ൻ​ ​കാ​ണാ​ത്ത​ ​പാ​ത​ക​ളി​ൽ...​""
യേ​ശു​ദാ​സി​നെ​ ​ഞാ​ൻ​ ​ആ​ദ്യ​മാ​യി​ ​അ​ടു​ത്തു​കാ​ണു​ന്ന​തും​ ​പ​രി​ച​യ​പ്പെ​ടു​ന്ന​തും​ ​സ്ഫോ​ട​ന​ത്തി​ന്റെ​ ​പൂ​ജാ​വേ​ള​യി​ലാ​ണ്.​ ​പൂ​ജ​യ്ക്ക് ​വ​ന്ന​ ​യേ​ശു​ദാ​സ് ​ക​റു​ത്ത​ ​മു​ണ്ടും​ ​വെ​ള്ള​ ​ജൂ​ബ​യും​ ​രു​ദ്രാ​ക്ഷ​വും​ ​ഭ​സ്‌​മ​ക്കു​റി​യു​മൊ​ക്കെ​ ​അ​ണി​ഞ്ഞി​രു​ന്നു.​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​പോ​കാ​നു​ള്ള​ ​തി​ര​ക്കി​നി​ട​യി​ലും​ ​''​എ​ന്താ​ ​മോ​നേ...​ ​""​യെ​ന്ന് ​വി​ളി​ച്ച് ​അ​ദ്ദേ​ഹം​ ​എ​ന്നോ​ട് ​സം​സാ​രി​ച്ചു.​ ​പി​ന്നീ​ട് ​ഞ​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ന​ല്ല​ ​അ​ടു​പ്പ​മാ​യി.​ ​കു​ടും​ബ​ ​സു​ഹൃ​ത്തു​ക്ക​ളാ​യി. യേ​ശു​ദാ​സി​ന്റെ​ ​മ​ക​ൻ​ ​വി​ജ​യ് ​യേ​ശു​ദാ​സ് ​എ​ന്റെ​ ​ആ​രാ​ധ​ക​നാ​ണെ​ന്നും​ ​യേ​ശു​ദാ​സി​ന്റെ​ ​ശ​ബ്ദം​ ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​ചേ​രു​ന്ന​ത് ​എ​നി​ക്കാ​ണെ​ന്നു​മൊ​ക്കെ​ ​പ​റ​ഞ്ഞ് ​കേ​ൾ​ക്കു​മ്പോ​ൾ​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​ത്ര​ ​സ​ന്തോ​ഷം​ ​തോ​ന്നാ​റു​ണ്ട്.
(​ ​കേ​ര​ള​കൗ​മു​ദി​ ​ആ​ർ​ക്കൈ​വ്സി​ൽ​ ​നി​ന്ന്)