മലയാളിയുടെ ചുണ്ടിലെ പാട്ടിന്റെ കൂട്ടുകാരിയാണ് മഞ്ജുവാര്യർ
''ദാസേട്ടന്റെ എല്ലാ പാട്ടും പ്രിയപ്പെട്ടതാണ്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ.എല്ലാ പാട്ടും പിന്നെയും പിന്നെയും കേൾക്കണമെന്ന് തോന്നിപ്പിക്കുന്നു.
ആ ഗന്ധർവസ്വരം മൂളാത്ത മനസിൽ പാടി നടക്കാൻ ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല.""ഹൃദയഗീതങ്ങളായി മഞ്ജു വാര്യർ കാത്തുസൂക്ഷിക്കുകയാണ് യേശുദാസ് പാട്ടുകൾ.
മഞ്ജുവാര്യർ സിനിമയിലെ യേശുദാസ് പാട്ടുകളെല്ലാം മലയാളിയുടെ ഹൃദയത്തിൽ പൊന്നിൽ കുളിച്ച്ചന്ദ്രികാവസന്തമായി നിൽക്കുന്നു. അവിടെയും ഏത് പാട്ടാണ് കൂടുതൽ പ്രിയം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക സാദ്ധ്യമല്ല .എല്ലാം, എല്ലാം ഏറെ ഇഷ്ടം.ഗാനവർഷങ്ങൾ താണ്ടുന്ന ഗന്ധർവനാദം.
My Favourites
1 കണ്ണേ കലൈമാനെ കന്നിമയിൽ ചിത്രം: മൂന്നാം പിറൈ, രചന: കണ്ണദാസൻ, സംഗീതം: ഇളയരാജ
2 ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം ചിത്രം: ഞാൻ ഗന്ധർവൻ, രചന:കൈതപ്രം, സംഗീതം: ജോൺസൺ
3 ശ്രീരാഗമോ തേടുന്നു നീ ചിത്രം: പവിത്രം, രചന: ഒ.എൻ.വി കുറുപ്പ്, സംഗീതം: ശരത്
4 ചന്ദന ചോലയിൽ മുങ്ങി നീരാടിയെൻ ചിത്രം: സല്ലാപം, രചന: കൈതപ്രം, സംഗീതം: ജോൺസൺ
5 പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം ചിത്രം: സല്ലാപം, രചന: കൈതപ്രം, സംഗീതം: ജോൺസൺ
6 പിന്നെയും പിന്നെയും ആരോ കിനാവിന്റെ ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗർ
7 ആദ്യമായ് കണ്ട നാൾ പാതിവിരിഞ്ഞു ചിത്രം: തൂവൽക്കൊട്ടാരം, രചന: കൈതപ്രം, സംഗീതം: ജോൺസൺ
8 ആരോ വിരൽ മീട്ടി മനസിൽ മൺവീണയിൽ ചിത്രം: പ്രണയവർണങ്ങൾ, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: വിദ്യാസാഗർ
9 വൈശാഖ സന്ധ്യേ നിൻചുണ്ടിലെന്തേ ചിത്രം: നാടോടിക്കാറ്റ്, രചന: യൂസഫലി കേച്ചേരി, സംഗീതം: ശ്യാം
10 ആലാപനം തേടും തായ്മനം ചിത്രം: എന്റെ സൂര്യപുത്രിക്ക് രചന: ബിച്ചു തിരുമല, സംഗീതം: ഇളയരാജ
11 പാതിരാ പുള്ളുണർന്നു പരൽ മുല്ലക്കാടുണർന്നു ചിത്രം: ഈ പുഴയും കടന്ന്, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: ജോൺസൺ
12 രാത്തിങ്കൾ പൂത്താലി ചാർത്തി ചിത്രം: ഈ പുഴയും കടന്ന്
രചന: ഗിരീഷ് പുത്തഞ്ചേരി,
സംഗീതം: ജോൺസൺ