junk-food

പലർക്കും ഇന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ് ജങ്ക് ഫുഡുകൾ. ഇവ പതിവായി കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പലവിധ ദോഷങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. നമ്മളറിയാതെ തന്നെ ഇത് നമ്മുടെ മനസിനെയും ശരീരത്തെയും ദോഷമായി ബാധിക്കും.

ജങ്ക് ഫുഡുകളിൽ നാരുകളുടെ അളവ് വളരെ കുറവായതിനാൽ ദഹനപ്രക്രിയ വളരെ പെട്ടെന്നു തന്നെ ഇവ തകരാറിലാക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനാൽ ശരീരത്തിൽ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. വളരെയധികം സമയമെടുത്ത് തയ്യാറാക്കുന്നതു കൊണ്ട് കലോറിയുടെ അളവും ജങ്ക് ഫുഡുകളിൽ കൂടുതലാണ്. ഇവയിൽ പോഷകങ്ങളുടെ അളവും വളരെ കുറവാണ്. അതുകൊണ്ടു തന്നെ ജങ്ക് ഫുഡുകൾ ആരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. പലർക്കും ഈ സത്യം അറിയാമെങ്കിലും ജങ്ക് ഫുഡുകളോടുള്ള അമിതമായ താൽപര്യമാണ് അവയെ ഒഴിവാക്കാൻ അനുവദിക്കാത്തത്. ജങ്ക് ഫുഡുകളോടുള്ള താൽപര്യം കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ.

ധാരാളം വെള്ളം കുടിക്കുക

water

ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ജങ്ക് ഫുഡുകളോടുള‌ള താൽപര്യം കുറയ്ക്കുന്നതിനുളള നല്ലൊരു വഴിയാണ്. ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിനു പകരം ഇടവിട്ട് ചെറിയ അളവിൽ കഴിക്കുന്നതും നിരന്തരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.

ഭക്ഷണം ചവച്ചരച്ച് കഴിക്കുക

food

ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. തടി കുറയ്ക്കാനെന്ന പേരിൽ പലരും ഭക്ഷണം ഒഴിവാക്കുന്നു ഇങ്ങനെ ചെയ്യുന്നതിലൂടെ ജങ്ക് ഫുഡുകളോടും മറ്റ് മധുര പലഹാരങ്ങളോടുമുള്ള താൽപര്യം വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു.

പ്രോട്ടീൻ പ്രധാനം

protien

കഴിക്കുന്ന ഭക്ഷണങ്ങളിൽ പ്രോട്ടീനിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ അനാവശ്യമായി ജങ്ക് ഫുഡുകളോടു തോന്നുന്ന ആസക്തിയെ തടയാൻ സഹായിക്കും.

സമ്മർദ്ദം കുറയ്ക്കാം

meditation

ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹം വർദ്ധിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണ് മാനസിക സമ്മർദ്ദം.ധ്യാനവും യോഗയും നല്ലരീതിയിലുള്ള ഉറക്കവും സമ്മർദത്തെ ഫലപ്രദമായി നേരിടാൻ സഹായിക്കും.

നന്നായി ഉറങ്ങുക

sleep

നന്നായി ഉറങ്ങുന്നതിലൂടെ വിശപ്പിന്റെ അളവ് കുറയാൻ സഹായിക്കുന്നു. മധുരവും ഉപ്പും ധാരാളം അടങ്ങിയിട്ടുളള ജങ്ക് ഫുഡുകളോടുള്ള താൽപര്യം കുറയ്ക്കാനും ശരിയായ ഉറക്കം സഹായിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കാം

dry-fruits

ജങ്ക് ഫുഡുകൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. ചിപ്സ്, ബിസ്കറ്റ് എന്നിവയ്ക്ക് പകരം ബദാം, വാൾനട്ട് തുടങ്ങിയവ ശീലമാക്കുക.