ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന് കീഴിൽ ഗ്രേ ലിസ്റ്റിലുള്ള പാകിസ്ഥാന്റെ ആകെ ജിഡിപിയെ പോലും പിന്നിലാക്കിയിരിക്കുകയാണ് എലോൺ മസ്‌ക്. 50 വയസ്സുള്ള എലോൺ മസ്‌ക്കിന്റെ ആസ്തി 287 ബില്യൺ ഡോളറും പാകിസ്ഥാന്റെ ആകെ ആസ്തിയും തമ്മിൽ തുല്യമാണ്. ഒക്‌ടോബർ 25-ന് ടെസ്‌ലയുടെ ഓഹരികൾ 12.7% ഉയർന്നതിനെത്തുടർന്നാണ് മസ്‌ക് തന്റെ ഓഹരിയിൽ 36 ബില്യൺ ഡോളർ കൂട്ടിയത്. ടെസ്‌ല നിർമ്മിക്കുന്ന ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ കരാർ 2022 അവസാനത്തോടെ യാഥാർത്ഥ്യമാക്കുമെന്ന് ഹെർട്‌സ് സ്ഥിരീകരിച്ചതിന് ശേഷമാണ് ഓഹരികളിൽ മാറ്റം ഉണ്ടായത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിന്റെ പ്രതിദിന റാങ്കിംഗ് പ്രകാരം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ സമ്പാദ്യമാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ ജെഫ് ബെസോസിനേക്കാൾ 91 ബില്യൺ ഡോളറിന് മുന്നിലാണ് മസ്‌ക്. ഈ ഓഹരി കണക്കുകൾ പ്രകാരം പാകിസ്ഥാനെ തന്നെ വിലയ്ക്ക് വാങ്ങാൻ എലോൺ മസ്‌കിന് കഴിയുമെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചർച്ചകൾ.
പാകിസ്ഥാൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധി കടക്കുവാൻ ആഡംബര കാറുകൾ മുതൽ പ്രീമിയം വാച്ചുകൾ വരെ ലേലം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ തന്റെ വാച്ച് ഒരു മില്യൺ ഡോളറിന് ലേലം ചെയ്യേണ്ടിവന്നു.പാക്കിസ്ഥാന്റെ കരുതൽ ധനം വർധിപ്പിക്കാൻ 4.2 ബില്യൺ ഡോളറിന്റെ സഹായം നൽകുമെന്ന് സൗദി അറേബ്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
എലോൺ മസ്‌കിന്റെ ആസ്തി യുഎസിന്റെ ജിഡിപിയുടെ 1.37 ശതമാനത്തിനും ലോകത്തിലെ ഏറ്റവും ധനികരായ 500 വ്യക്തികളുടെ മൊത്തം സമ്പത്തിന്റെ 3.37 ശതമാനത്തിനും തുല്യമാണ്. ആഗോളതലത്തിൽ വാഹനങ്ങളുടെ ഡിമാന്റെിൽ ടെസ്‌ല തുടർച്ചയായി ലാഭം നേടിയ താണ് മസ്‌കിന്റെ ആസ്തി ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാവായ ടൊയോട്ടയേക്കാൾ മുന്നിലായത്.
Elon Musk's net worth now greater than Pakistan's gross domestic product - a country with 220 million people.
— Edward Luce (@EdwardGLuce) October 27, 2021
Can Elon Musk buy Pakistan? The first trillionnaire to own a sovereign nation!
— ramesh sharma (@rameshfilms) October 27, 2021