mohan-lal

കന്നട പവർസ്റ്റാർ പുനീത് രാജ്‌കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻ ലാൽ. വാർത്ത വിശ്വസിക്കാനാകുന്നില്ല എന്നാണ് താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

പുനീത് രാജ്‌കുമാറിന്റെ വിയോഗം വലിയ ആഘാതമുണ്ടാക്കി. എനിക്കിപ്പോഴും വാർത്ത വിശ്വസിക്കാൻ പ്രയാസമാണ്. എനിക്ക് ഒരു ഇളയ സഹോദരനെ നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. ഞാൻ അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നികത്താനാകാത്ത ഈ നഷ്ടം അതിജീവിക്കാൻ അവർക്ക് ശക്തിയുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. താരം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലായിരുന്നു പുനീത്. 46 വയസായിരുന്നു. ജിമ്മിലെ വർക്കൗട്ടിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് പുനീതിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹം ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്.