france-and-uk

പാരിസ്​: ജലാതിർത്തി ലംഘിച്ചെത്തിയ ലൈസൻസില്ലാത്ത ബ്രിട്ടീഷ്​ മത്സ്യബന്ധന ബോട്ട്​ ഫ്രാൻസ്​ പിടിച്ചെടുത്തു. അതിർത്തി ലംഘിച്ച​ മറ്റൊരു ബോട്ടിന്​ പിഴയും ചുമത്തിയിട്ടുണ്ട്​. ബ്രക്സിറ്റ് നടപ്പിലായതിന് ശേഷം യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിൽ ജലാതിർത്തി സംബന്ധമായ തർക്കങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. വടക്കൻ മേഖലയിലെ ലെ ഹാവ്​റെയിൽ കഴിഞ്ഞദിവസം അർദ്ധരാത്രി പട്രോളിംഗിനിടെ ബോട്ടുകൾക്ക്​ മുന്നറിയിപ്പ് നൽകിയിരുന്നതായി ഫ്രഞ്ച്​ നാവിക വിഭാഗം അറിയിച്ചു. പിടിച്ചെടുത്ത ബോട്ട്​ ഇപ്പോൾ ഫ്രഞ്ച്​ ജുഡിഷ്യൽ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്​. ഫ്രഞ്ച്​ ജലാതിർത്തിയിൽ മത്സ്യബന്ധനം നടത്താൻ ബോട്ടിന്​ ലൈസൻസുണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. നടപടി നിരാശാജനകമാണെന്ന്​ ​​ബ്രിട്ടീഷ്​ ആഭ്യന്തര സെക്രട്ടറി പ്രീതി പ​ട്ടേൽ പ്രതികരിച്ചു. പ്രശ്​നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്​ ബ്രിട്ടൻ.