v

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ മകളായ ജെനിഫർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. വ്യഴാഴ്ചയായിരുന്നു ഗേറ്റ്സിന്റെ 66ാം ജന്മദിനം.

മറ്റുള്ളവരെ സഹായിക്കാൻ അങ്ങ് പ്രകടിപ്പിക്കുന്ന അവസാനമില്ലാത്ത ആകാംക്ഷയും സൂക്ഷ്മമായ അന്വേഷണവും ആഗ്രഹവും പഠിക്കാൻ കഴിയുന്നതിൽ ഞാൻ നന്ദി പറയുന്നു. സൂര്യന് കീഴിൽ അങ്ങ് പഠിക്കാൻ ശ്രമിക്കുന്ന അടുത്തകാര്യം എന്താണെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഞങ്ങളുടെ കൂടിച്ചേരലിനും സ്വപ്‌നദിവസത്തിനും നൽകിയ പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു. ഈ ഓർമ്മകൾ ജീവിതാവസാനം വരെയുണ്ടാകും - ജെനിഫർ കുറിച്ചു.

അടുത്തിടെ നടന്ന തന്റെ വിവാഹദിനത്തിൽ എടുത്ത ഫോട്ടോയാണ് ജെനിഫർ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. കാമറയ്ക്ക് പുറം തിരഞ്ഞ് വിവാഹവേഷത്തിലാണ് ചിത്രത്തിൽ ജെനിഫർ നിൽക്കുന്നത്. മകളെ നോക്കി പുഞ്ചിരിച്ച് കൈയ്യിൽ ഒരു ചെറിയ സമ്മാനപ്പെട്ടിയുമായി ബിൽ ഗേറ്റ്സ് ഇരിക്കുന്നതും കാണാനാകും

 മകൾക്ക് നന്ദി

മകളുടെ പിറന്നാളാശംസയ്ക്ക് നന്ദി അറിയിച്ച് ബിൽഗേറ്റ്‌സും കമന്റ് സെക്ഷനിലെത്തി. പിറന്നാൾ ആശംസയ്ക്ക് നന്ദിയെന്നും ജെനിഫറിന്റെ അച്ഛനായതിൽ താൻ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.

ബിൽ ഗേറ്റ്‌സിന്റെയും മുൻ ഭാര്യ മെലിൻഡ ഫ്രഞ്ചിന്റെയും മൂത്ത പുത്രിയാണ് ജെനിഫർ.