alex-chumpy-pullin

കാ​ൻ​ബ​റ​:​ ​അ​ല​ക്സ്,​ ​നി​ന്റെ​ ​പ്ര​തിരൂ​പ​മാ​യി​ ​ന​മ്മു​ടെ​ ​മ​ക​ൾ​ ​ഇ​നി​ ​ജീ​വി​യ്ക്കും.​ ​അ​വ​ളു​ടെ​ ​അ​ച്ഛ​ൻ​ ​എ​ത്ര​ ​മ​ഹാ​നാ​യി​രു​ന്നു​വെ​ന്ന് ​ലോ​കം​ ​അ​വ​ളോ​ട് ​ഉ​റ​ക്കെ​ ​പ​റ​യും​ ​-​ ​മ​ക​ൾ​ ​ജ​നി​ച്ച​യു​ട​ൻ​ ​ ആരോടെന്നില്ലാതെ എ​ല്ലി​ഡി​ ​പു​ള്ളി​ൻ ​പ​റ​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട് ​ചു​റ്റു​മു​ള്ള​വ​രു​ടേ​യും​ ​ക​ണ്ണു​ക​ൾ​ ​ന​ന​ഞ്ഞു.​ ​സ്‌​നോ​ബോ​ർ​ഡ​റി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​ലോ​ക​ചാം​പ്യ​നാ​യി​രു​ന്ന​ ​അ​ന്ത​രി​ച്ച​ ​ആ​സ്ട്രേ​ലി​യ​ൻ​ ​ഒ​ളിം​പ്യ​ൻ​ ​അ​ല​ക്സ് ​ചം​പി​ ​പു​ള്ളി​ന്റെ​ ​ഭാ​ര്യ​യാ​ണ് ​എ​ല്ലി​ഡി.​ ​ഐ.​വി.​എ​ഫി​ലൂ​ടെ​യാ​ണ് ​കു​ഞ്ഞു​ണ്ടാ​യ​തെ​ന്ന് ​എ​ല്ലി​ഡി​ ​പ​റ​ഞ്ഞിരുന്നു.​ ​ഒ​ക്ടോ​ബ​ർ​ 25​ന് ​ജ​നി​ച്ച​ ​കു​ഞ്ഞി​ന് ​മി​ന്നി​ ​അ​ല​ക്‌​സ് ​പു​ള്ളി​ൻ​ ​എ​ന്നാ​ണ് ​പേ​രു​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​അ​ല​ക്‌​സി​ന്റെ​ ​മ​ര​ണാ​ന​ന്ത​രം​ ​ബീ​ജ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച​ശേ​ഷം​ ​എ​ല്ലി​ഡി​യു​ടെ​ ​അ​ണ്ഡ​വു​മാ​യി​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​സി.​എ​ൻ.​എ​ൻ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.
2020​ ​ജൂ​ലാ​യ് ​എ​ട്ടി​ന് ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ലെ​ ​ഗോ​ൾ​ഡ് ​കോ​സ്റ്റി​ലു​ണ്ടാ​യ​ ​അ​പ​ക​ട​ത്തെ​ ​തു​ട​ർ​ന്നാണ് 32ാം വയസ്സിൽ അ​ല​ക്സ് ​മ​ര​ണ​മ​ട​ഞ്ഞ​ത്.താ​ൻ​ ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ​ജൂ​ണി​ൽ​ ​എ​ല്ലി​ഡി​ ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഒ​രു​ ​കു​ഞ്ഞി​നു​വേ​ണ്ടി​ ​താ​നും​ ​അ​ല​ക്‌​സും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​സ്വ​പ്‌​നം​ ​കാ​ണാ​റു​ണ്ടാ​യി​രു​ന്നു​ന്നും​ ​എ​ല്ലി​ഡി​ ​പ​റ​ഞ്ഞി​രു​ന്നു.