സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് തലച്ചോറിന് ഏൽക്കുന്ന അറ്റാക്കാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. ഈ അവസ്ഥയിൽ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജൻ കിട്ടാതെ നശിച്ചുപോകാൻ തുടങ്ങും. കൈകാലുകൾക്കുണ്ടാകുന്ന ബലക്ഷയം, സംസാരിക്കാൻ ബുദ്ധിമുട്ട്, പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങൽ തുടങ്ങിയവ സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ഉയർന്ന അളവിൽ ഉപ്പിന്റെ ഉപഭോഗം, കൂടിയ അളവിൽ അന്നജം, കൊഴുപ്പടങ്ങിയ എന്നിവയടങ്ങിയ ആഹാരരീതിയും സ്ട്രോക്ക് വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ദിവസവും ഒരു മണിക്കൂർ ശരീര വ്യായാമം ചെയ്യുന്നത് നല്ലതാണ്. അമിത മദ്യപാനവും പുകവലിയും വഴി ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും, രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയും സ്‌ട്രോക്ക് വരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.