കൊല്ലം : അഭയകേന്ദ്രത്തിന് സഹായമഭ്യർത്ഥിച്ചെത്തിയ ആൾ ബാലികയെ പീഡിപ്പിച്ച കേസിൽ അകത്തായി. തേവലക്കര മൊട്ടക്കൽ മേക്കരവിള വീട്ടിൽ അബ്ദുൾ വഹാബാണ്(52) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അഭയ കേന്ദ്രത്തിന് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള നോട്ടീസുമായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കിയ ഇയാൾ കുട്ടിയെ വീട്ടിനുള്ളിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.