windes

വെസ്റ്റിൻഡീസിന് 3 റൺസിന്റെ വിജയം ബംഗ്ലാദേശ് പുറത്ത്

ഷാ​ർ​ജ​:​ ​ട്വ​ന്റി​ 20​ ​ലോ​ക​ക​പ്പ് ​സൂ​പ്പ​ർ​ 12​ൽ​ ​ആ​വേ​ശം​ ​അ​വ​സാ​ന​ ​പ​ന്ത് ​വ​രെ​ ​നീ​ണ്ടു​ ​നി​ന്ന​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​നി​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റി​ൻ​ഡീ​സ് ​മൂ​ന്ന് ​റ​ൺ​സി​ന് ​ബം​ഗ്ലാ​ദേ​ശി​നെ​ ​കീ​ഴ​ട​ക്കി​ ​ജീ​വ​ശ്വാ​സം​ ​നി​ല​നി​റു​ത്തി.​ ​അ​തേ​സ​മ​യം​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാ​മ​ത്തെ​ ​തോ​ൽ​വി​യു​മാ​യി​ ​ഇ​ത്ത​വ​ണ​ ​പു​റ​ത്താ​കു​ന്ന​ ​ആ​ദ്യ​ ​ടീ​മാ​യി​ ​ബം​ഗ്ലാ​ദേ​ശ്.​ ​
ഗ്രൂ​പ്പ് ​ഒ​ന്നി​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​വെ​സ്റ്റി​ൻ​ഡീ​സ് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​നേ​ടി​യ​ത് 142​ ​റ​ൺ​സാ​ണ്.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ബം​ഗ്ലാ​ദേ​ശി​ന് 20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 139​ ​റ​ൺ​സെ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.
ചേ​സിം​ഗി​ന് ​ബം​ഗ്ലാ​ദേ​ശ് ​മു​ഹ​മ്മ​ദ് ​ന​യി​മി​നൊ​പ്പം​ ​(17​)​​​ ​ബാ​റ്റിം​ഗ് ​ഓ​ർ​ഡ​റി​ൽ​ ​പ്രൊ​മോ​ഷ​ൻ​ ​ന​ൽ​കി​ ​ഷാ​ക്കി​ബ് ​അ​ൽ​ഹ​സ്സ​നെ​യാ​ണ് ​(9​)​​​ ​ഇ​റ​ക്കി​യ​ത്.​ ​എ​ന്നാ​ൽ​ ​പ​തി​ഞ്ഞ​ ​തു​ട​ക്ക​മാ​ണ് ​ഇ​വ​ർ​ ​ക​ടു​വ​ക​ൾ​ക്ക് ​ന​ൽ​കി​യ​ത്.​ ​സ്കോ​ർ​ 4.3​ഓ​വ​റി​ൽ​ 29​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​റ​സ്സ​ലി​ന്റെ​ ​പ​ന്തി​ൽ​ ​ഹോ​ൾ​ഡ​ർ​ ​പി​ടി​ച്ച് ​ഷാ​ക്കി​ബും​ ​ഹോ​ൾ​ഡ​റു​ടെ​ ​ബൗ​ളിം​ഗി​ൽ​ ​കു​റ്റി​ ​തെ​റി​ച്ച് ​ന​യി​മും​ ​പ​വ​ലി​യ​നി​ൽ​ ​തി​രി​ച്ചെ​ത്തി.​ ​പി​ന്നീ​ട് ​ലി​റ്റ​ൺ​ ​ദാ​സും​ ​(43​ ​പ​ന്തി​ൽ​ 44​)​​,​​​ ​സൗ​മ്യ​ ​സ​ർ​ക്കാ​രും​ ​(13​പ​ന്തി​ൽ​ 17​)​​​ ​ചേ​ർ​ന്ന് ​ബം​ഗ്ലാ​ദേ​ശി​നെ​ 60​ ​വ​രെ​യെ​ത്തി​ച്ചു.​ ​ഹൊ​സൈ​ന്റെ​ ​പ​ന്തി​ൽ​ ​ഗെ​യ്ൽ​ ​പി​ടി​ച്ച് ​സൗ​മ്യ​ ​പു​റ​ത്താ​യ​തോ​ടെ​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​ത​ക​ർ​ന്ന​ത്.​ ​തു​ട​ർ​ന്നെ​ത്ത​യ​ ​മു​ഷ്ഫി​ക്കു​ർ​ ​റ​ഹിം​ ​(8​)​​​ ​ര​വി​ ​രാം​പാ​ലി​ന്റെ​ ​പ​ന്തി​ൽ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​യ​പ്പോ​ൾ​ ​അ​വ​രു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ 90​ ​റ​ൺ​സാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​പകരമെ​ത്തി​യ​ ​ക്യാ​പ്ട​ൻ​ ​സൗ​മ്യ​ ​സ​ർ​ക്കാ​രും​ ​(പു​റ​ത്താ​കാ​തെ​ 24​ ​പ​ന്തി​ൽ​ 31)​​​ ​ലി​റ്റ​ണും​ ​ചേ​ർ​ന്ന് ​ബം​ഗാ​ദേ​ശി​നെ​ 130​ ​വ​രെ​യെ​ത്തി​ച്ചു.​ 19​-ാ​മ​ത്തെ​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ലി​റ്റ​ണെ​ ​ബ്രാ​വോ​ ​ലോം​ഗ് ​ഓ​ണി​ൽ​ ​ഹോ​ൾ​ഡ​റു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച​ത് ​ബം​ഗ്ലാ​ദേ​ശി​ന് ​തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു.​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ 13​ ​റ​ൺ​സാ​യി​രു​ന്നു​ ​ബം​ഗ്ലാ​ദേ​ശി​ന് ​ജ​യി​ക്കാ​ൻ​ ​വേ​ണ്ടി​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​റ​സ്സ​ൽ​ ​എ​റി​ഞ്ഞ​ ​ആ​ ​ഓ​വ​റി​ൽ​ ​ബം​ഗ്ലാ​ദേ​ശി​ന് 9 റ​ൺ​സെ​ടു​ക്കാ​നേ​ ​ക​ഴി​ഞ്ഞു​ള്ളൂ.
നേ​ര​ത്തെ​ 22​ ​പ​ന്ത് ​നേ​രി​ട്ട് 1​ ​ഫോ​റും​ 4​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 40​ ​റ​ൺ​സ് ​അ​ടി​ച്ചു​ ​കൂ​ട്ടി​യ​ ​നി​ക്കോ​ളാ​സ് ​പൂ​ര​നാ​ണ് ​വി​ൻ​ഡീ​സി​ന് ​പൊ​രു​താ​വു​ന്ന​ ​സ്‌​കോ​ർ​ ​സ​മ്മാ​നി​ച്ച​ത്.​ ​റോ​സ്റ്റ​ൺ​ ​ചേ​സ് ​ചേ​സ് 39​ ​റ​ൺ​സ് ​നേ​ടി.​ ​
ജാ​സ​ൺ​ ​ഹോ​ൾ​ഡ​ർ​ 5​ ​പ​ന്തി​ൽ​ ​നി​ന്ന് 2​ ​സി​ക്സ് ​ഉ​ൾ​പ്പെ​ടെ​ 15​ ​റ​ൺ​സ് ​നേ​ടി.​ ​മു​സ്ത​ഫി​സു​ർ​ ​റ​ഹ്മാ​ൻ​ ​എ​റി​ഞ്ഞ​ ​അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​റ​സ്സ​ലി​ന്റെ​ ​ര​ണ്ട് ​സി​ക്സും​ ​പൊ​ള്ളാ​ഡി​ന്റെ​ ​ലാ​സ്റ്റ് ​ബാൾ​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ ​വി​ൻ​ഡീ​സി​ന് ​കി​ട്ടി​യ​ത് 19​ ​റ​ൺ​സാ​ണ്.​ ​മു​സ്ത​ഫി​സു​റും​ ​മെ​ഹ​ദി​ ​ഹ​സ​നും​ ​ഷൊ​രി​ഫു​ൾ​ ​ഇ​സ്ലാ​മും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.